ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(എന്നിങ്ങനെ അവർ തമ്മിൽ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ സൈറാക്ക്യൂസിലെ ഡ്രോമിയോ വന്നു അന്റിപ്പോലസ്സിനോടു)

യജമാനനെ എപ്പിഡാമ്‌നിലേക്കു പോകുന്ന ഒരു കപ്പൽ കിടപ്പുണ്ടു. നമ്മുടെ തട്ടുമുട്ടു സാമാനങ്ങൾ ഒക്കയും ഞാൻ അതിൽ ആക്കിയിരിക്കുന്നു. അതിന്റെ ഉടമക്കാരൻ കരെക്കിറങ്ങിയിരിക്കുന്നു. അങ്ങേരും നിങ്ങളും ചെന്നു കേറുന്ന താമസമേയുള്ളൂ. നങ്കൂരം വലിച്ചു കപ്പൽ ഓടിക്കുന്നതിന്നു.

എ. അന്റി - എടാ ഭ്രാന്താ എന്റെ പേർക്കായിട്ടു താമസിക്കുന്ന കപ്പൽ ഏതു?

സൈ. ഡ്രോമി - അല്ലേ അവിടുത്തെ കല്പനപ്രകാരം ഞാൻ ചെന്നു കേവു പിടിച്ചതുതന്നേ. ആ കാര്യം മറന്നുപൊയി എന്നു തോന്നുന്നു.

എ. അന്റി - എടാ വിഡ്ഢി ഞാൻ നിന്നെ പറഞ്ഞയച്ചതു ഒരു ചൂരൽ വാങ്ങിപ്പാനല്ലാഞ്ഞുവോ? അതു ഇന്നവകെക്കു എന്നുംകൂടെ ഞാൻ നിന്നോടു പറഞ്ഞുവല്ലൊ. അതു കിടക്കട്ടെ. മേലാൽ വല്ലതും പറഞ്ഞാൽ നല്ലപോലെ ശ്രദ്ധിച്ചു കേൾപ്പാൻ അവസരമുള്ളപ്പോൾ നിന്നെ പഠിപ്പിച്ചുകൊള്ളാം. ഇന്നാ ഈ താക്കോൽ കൊണ്ടുപോയി വീട്ടിൽ കൊടുത്തു ആ പെട്ടിക്കകത്തിരിക്കുന്ന പട്ടുംമടിശ്ശീലയിങ്ങു എടുത്തുതരുവാൻ പറക. എന്നെ ഇതാ ഒരു ശിപായി തടുത്തുവച്ചുങ്കൊണ്ടു നില്ക്കുന്നു. വേഗം വന്നേക്കണം കേട്ടോ.

സൈ. ഡ്രാമി - (വീട്ടിലോ അതു ഏതായിരിക്കും - ഓഹോ - ഇന്നു ഉച്ചെക്കു യജമാൻ തീനിന്നുപോയ ആ വീട്ടിൽ ശരിതന്നെ. എന്നാലൊരു ദൂഷ്യം വരുമെല്ലോ. അവിടെപ്പോയാൽ എന്റെ ഭാര്യ എന്നു പറഞ്ഞുങ്കൊണ്ടു വന്ന ആ പൊണ്ണി അവൾ ഓടിവന്നേക്കുമെല്ല. എന്തായാലും യജമാനന്റെ കല്പനപ്രകാരം ചെയ്കയല്ലാതെ ഭൃത്യനു പാങ്ങുണ്ടോ. എന്നിങ്ങനെ ഒക്കയും മനസ്സിൽ കരുതിക്കൊണ്ടു ഓടിച്ചെന്നു അഡ്രിയാനോയൊടു) കൊച്ചമ്മേ - ഇതാ താക്കോൽ - ആ പെട്ടിക്കകത്തു - ഇരിക്കുന്ന ചുവന്ന മടിശ്ശീല - ഇങ്ങോട്ടു എടുത്തു തന്നാട്ടെ വേഗം.

അഡ്രി - എന്തെടാ ഇത്ര അണെക്കുന്നതു.

സൈ. ഡ്രോമി - എന്റെ അമ്മേ കുഴപ്പി ഓടിയതുകൊണ്ടിയിരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/37&oldid=155451" എന്ന താളിൽനിന്ന് ശേഖരിച്ചത്