ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ൻ൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


പറയും പ്രകാരം അഞ്ചു കൂട്ടമാക്കി തരം തിരിച്ചിരിക്കുന്നു.

൧. സദ്യഃപ്രാണഹരങ്ങൾ--മുറിയേറ്റാൽ ഉടനെ മരിക്കുവാനിടവരുത്തുന്നവ. അങ്ങിനെയുള്ളവ പത്തൊമ്പതെണ്ണമുണ്ട്.

൨. കാലാന്തരപ്രാണഹരണങ്ങൾ--മുറിഞ്ഞാൽ കുറെ കിടന്നരിഷ്ടിച്ചിട്ട് മരണത്തിന്നിടയാക്കുന്നവ. ഇങ്ങിനെയുള്ളവ മുപ്പത്തിമൂന്നെണ്ണമാകുന്നു.

൩. വിശല്യഘ്നങ്ങൾ--പുറമേനിന്നു തറച്ച വല്ല ശല്യങ്ങളും എടുത്തുകളഞ്ഞാൽ മരണത്തിനിടവരുത്തുന്നവ. ഇങ്ങിനെയുള്ള മൎമ്മങ്ങൾ ദേഹത്തിൽ മൂന്നെണ്ണമാണുള്ളത്.

൪. വൈകല്യകരങ്ങൾ--മുറിയേറ്റുപോയാൽ അതാത് അംഗങ്ങൾക്കു ശക്തിയില്ലാതാക്കിത്തീൎക്കുന്നവ. ഇങ്ങിനെയുള്ളവ നാല്പത്തിനാലെണ്ണമുണ്ട്.

൫. രുജാകരങ്ങൾ-- കുറച്ചൊന്നു മുറിഞ്ഞാൽതന്നെ അധികമായ വേദനയുണ്ടാക്കുന്നവ. അങ്ങിനെയുള്ളവ എട്ടെണ്ണമാകുന്നു.

ഒടുവിൽ, മേല്പറഞ്ഞ എല്ലാ ഭാഗങ്ങളെക്കുറിച്ചും വിവരിക്കുകയും, [1]വൈദ്യന്മാർ അവിടങ്ങളിലൊന്നും ശസ്ത്രംകൊ


  1. ശൃംഗാടകാന്യധിപതിഃ ശംഖൗ കണ്ഠശിരോഗുദം
    ഹൃദയം വസ്തിനാഭീച ഘ്നന്തി സദ്യോ ഹതാനി തു
    വക്ഷോമർമ്മാണി സീമന്തതലക്ഷിപ്രേന്ദ്രവസ്തയഃ
    കടീകതരുണേ സന്ധീ പാർശ്വജൗ ബൃഹതീ ച യാഃ
    നിതംബാവിതി ചൈതാനി കാലാന്തരഹരാണി തുഃ
    ഉൽക്ഷേപൗ സ്ഥപനീ ചൈവ വിശല്യഘ്നാനി നിർദ്ദിശേൽഃ
    ലേഹിതാക്ഷാണി ജാനൂർവ്വീ കൂർപ്പാവിടിപകൂർപ്പരാഃ?
    കകുന്ദരേ കക്ഷധരേ വിധുരേ സുകൃകാടികേഃ
    അംസാംസഫലകാപാംഗം നീലേ മന്യേ ഫണൗ തഥാഃ
    വൈകല്യകരണാന്യഹുരാവൎത്തൌദ്വൗ തഥൈവചഃ
    ഗുൽഫൗ ദ്വൗ മണിബന്ധൊ ദ്വൗ ദ്വേ ദ്വേ കൂൎച്ചശിരാംസിചഃ
    രുജാക രാണിജാനീയദഷ്ടാവെതാനി ബുദ്ധിമാൻഃ സുശ്രുതഃ
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/107&oldid=155492" എന്ന താളിൽനിന്ന് ശേഖരിച്ചത്