ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം നു൭



ഈ ഇന്ത്യ വളരെ വിസ്തീൎണ്ണവും ഫലപുഷ്ടിയുള്ളതുമായ ഒരു രാജ്യമാണെന്നുമാത്രമല്ല, ഇവിടെ, മുമ്പൊരിക്കൽ പ്രസ്താവിച്ചപ്രകാരം, കൊല്ലത്തിൽ എല്ലാ ഋതുക്കളുടേയും ഗുണങ്ങൾ ശരിയായി അനുഭവിക്കുന്നതുമുണ്ട്. ഈ ഒരു സംഗതികൊണ്ട് ഇവിടെ സകലസസ്യവൎഗ്ഗങ്ങളും സമൃദ്ധിയായി ഉണ്ടാകുന്നു. പ്രാചീനാൎയ്യന്മാർ അവരുടെ ദൃഷ്ടിയിൽപെട്ട സകലദ്രവ്യങ്ങളേയും പ്രത്യേകം പരിശോധിക്കുകയും, പഠിക്കുകയും, അതിന്നുശേഷം അവയെ എല്ലാം ഓരോ ഗണങ്ങളാക്കി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്. ചരകൻ അങ്ങിനെ പതുപ്പത്തെണ്ണം കൂടിയ അമ്പതു "ഗണങ്ങളെ" കാണിക്കുകയും, "ഒരു സാധാരണ വൈദ്യന്ന് അതുതന്നെ ആവശ്യത്തിന്നു മതിയാകു"മെന്നു പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ആ കൂട്ടത്തിൽതന്നെ, "ഗണങ്ങളുടെ സംഖ്യ എത്രയെങ്കിലും വൎദ്ധിപ്പിക്കാം" എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുപോലെതന്നെ സുശ്രുതനും ൭൬0 ദ്രവ്യങ്ങളെ അവയുടെ ചില സാധാരണ ഗുണങ്ങൾക്കനുസരിച്ച് ൩൭ ഗണങ്ങളാക്കി തിരിച്ചുവെച്ചിരിക്കുന്നു. വേറെയുള്ള ഗ്രന്ഥകാരന്മാർ ഇതിലെക്കു പിന്നെ കുറേക്കൂടി കൂട്ടിചേൎത്തിട്ടുണ്ട്. ഇങ്ങിനെ ഈവകയെല്ലാംകൂടി ഇന്ത്യയിൽ വളരെ മുഖ്യമായ ഒരു ഭേഷജശാസ്ത്രമായിത്തീർന്നിരിക്കുന്നു. ഇതിന്നൊക്കെ പുറമെ അവർ ദ്രവ്യങ്ങളെ ശേഖരിക്കേണ്ടതിന്നുള്ള ശരിയായ ഋതുക്കളേയും, അതാതിന്നുള്ള പ്രത്യേകഗുണങ്ങളുണ്ടായിത്തീരുവാൻ തക്കവണ്ണം അവയുടെ വളൎച്ചയ്ക്കു വേണ്ടിവരുന്ന കാലത്തേയും, അവയെ എടുക്കേണ്ടുന്ന പ്രദേശങ്ങളേയും, പിന്നെ അവയെക്കൊണ്ട് എന്തു കാട്ടേണമെന്നും അവയിൽനിന്നു സാരാംശങ്ങൾ എങ്ങിനെയാണു എടുക്കേണ്ടതെന്നും മറ്റുമുള്ള വിവരത്തേയും, പിന്നെ അതെല്ലാം സൂക്ഷിക്കേണ്ട സമ്പ്രദായത്തേയും വളരെ വിശദമായി പറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഗ്രന്ഥകൎത്താക്ക

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/112&oldid=155498" എന്ന താളിൽനിന്ന് ശേഖരിച്ചത്