ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧0൩


--ജടാമംസി (ജടാമാഞ്ചി) മുതലായത്.

൬൮. സംശോധനം (ഛർദ്ദിപ്പിക്കുകയും, വയറിളക്കുകയും ചെയ്യുന്നത്)--ദേവദാളി(പെരും പീരം) മുതലായത്.

൬നു. സ്തന്യജനനം (മുലപ്പാലുണ്ടാക്കുന്നത്)--(ശതകുപ്പ) മുതലായത്.

൭0. സ്ഥൗല്യകരം (തടിയുണ്ടാക്കുന്നത്)--(പനസംചക്ക) മുതലായത്.

൭൧. സ്നേഹോപഗം (സ്നിഗ്ദ്ധതയുണ്ടാക്കുന്നത്)--വിദാരി (പാൽമുതുക്ക്) മുതലായത്.

൭൨. സ്രംസനം (മലത്തിന്ന് അയവുണ്ടാക്കുന്നത്)-- രാജതരു (കൊന്ന) മുതലായത്.

൭൩. സ്വരം (ഒച്ച നന്നാക്കുന്നത്)--മധുകം (ഇരട്ടിമധുരം) മുതലായത്.

൭ർ. സ്വേദോപഗം. (വിയൎപ്പിക്കുന്നത്)--പുനർന്നവ(തമിഴാമ) മുതലായത്.

൭൫. ഹിക്കാനിഗ്രഹം (എക്കട്ടിനെ ശമിപ്പിക്കുന്നത്)--ശടി (കരിക്കിഴങ്ങ്) മുതലായത്.

ചരകശിഷ്യനായ അഗ്നിവേശൻ ഔഷധദ്രവ്യങ്ങളെ, അവയ്ക്ക് രോഗശമനത്തിൽ വാസ്തവമായുള്ളതോ, ഉണ്ടെന്ന് ഊഹിക്കപ്പെടുന്നതോ ആയ ഗുണങ്ങൾക്കനുസരിച്ച് അഞ്ഞൂറിൽ കുറയാത്ത ഗണങ്ങളാക്കി എണ്ണിപ്പറഞ്ഞിരിക്കുന്നു. ഇതിൽ നിന്നും, വേറെ ചില ഗ്രന്ഥങ്ങളിൽ നിന്നും തിരഞ്ഞെടുത്തിട്ടാണു കുറെ ഗണങ്ങളെ മേൽ കാണിച്ചത്. ഇനി ഇന്ത്യയിലെ സസ്യങ്ങളുടെ പരിഭാഷ (സാങ്കേതികശബ്ദരീതി)യെ സംബന്ധിച്ചേടത്തോളം മുഖ്യമായി പറയുവാനുള്ള ഒരു സംഗതി, മിക്ക സംഗതികളിലും അവയുടെ പേരുകൾ ഒന്നെങ്കിലോ അവയുടെ ആകൃതിയെ അല്ലെങ്കിൽ പ്രകൃതിയെ (സഹജഗുണ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/118&oldid=155504" എന്ന താളിൽനിന്ന് ശേഖരിച്ചത്