ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧0൭


ഇതിന്റെ ഒരു പരിജ്ഞാനംകൂടാതെ ഭേഷജകല്പത്തിലുള്ള പാണ്ഡിത്യം ഒരിക്കലും പൂൎത്തിയാകുന്നതല്ല. എല്ലാ ഔഷധദ്രവ്യത്തിന്റെയും വീൎയ്യം സൂൎയ്യന്റെയോ ചന്ദ്രന്റേയോ ബലത്തിനനുസരിച്ച് ഉഷ്ണമോ, ശീതമോ ആയിരിക്കുമെന്നാണു വിശ്വസിക്കുന്നത്. അതുകൊണ്ട് ഒരു ദ്രവ്യം "ഉഷ്ണവീൎയ്യ" മാണെന്നോ, അല്ലെങ്കിൽ "ശീതവീൎയ്യ"മാണെന്നോ, പറയപ്പെടുന്നു. ഉഷ്ണവീൎയ്യങ്ങളായ ദ്രവ്യങ്ങൾ ഭ്രമം (ചുഴൽച്ച), തൃഷ്ണ, അരതി, വിയൎപ്പ്, ചൂടും പുക എന്നിവയെ ഉണ്ടാക്കും; കുരയേയും വാതത്തേയും ശമിപ്പിക്കും; എന്നാൽ പിത്തത്തെ വർദ്ധിപ്പിക്കുകയും, ദഹനശക്തിയെ അധികമാക്കുകയും ചെയ്യും. ശീതവീൎയ്യങ്ങളായ ദ്രവ്യങ്ങളാകട്ടെ പിത്തത്തെ ശമിപ്പിക്കുകയും, വാതകഫങ്ങളെ വർദ്ധിപ്പിക്കുകയും, ചെയ്യുന്നതിന്നുപുറമെ, ശരീരശക്തിയേയും സുഖത്തെയും ഉണ്ടാക്കുകയും, രക്തത്തെ നന്നാക്കുകയും കൂടി ചെയ്യുന്നവയാകുന്നു. ചില സമയം ഒരു രോഗത്തിന്നു ചികിത്സിക്കുമ്പോൾ തത്തുല്യഫലത്തെ ചെയ്യുന്ന (അതിസാരേതിസരണമിത്യാദി) മരുന്നുതന്നെ പ്രയോഗിക്കേണ്ടിവരും. എങ്ങിനെയെന്നാൽ ആവകദിക്കിൽ സ്വതേ ഉഷ്ണാധിക്യത്താൽ സംഭവിച്ച വല്ല രോഗങ്ങളുമുള്ളവന്നു പുറമേ ഉഷ്ണമായും, എന്നാൽ വാസ്തവത്തിൽ ശീത വീൎയ്യമായുമുള്ള ഔഷധം കൊണ്ടും, അതുപോലെതന്നെ ശീതാൎത്തനായ രോഗിക്ക് പുറമേ ശീതമാണെങ്കിലും വീൎയ്യത്താൽ ഉഷ്ണമായിത്തന്നെ ഇരിക്കുന്ന ഔഷധം കൊണ്ടും ആണു ചികിത്സിക്കേണ്ടതെന്നു താല്പൎയ്യം. അതല്ലെങ്കിൽ അവിടെ പിന്നെത്തേ ഭവിഷ്യത്തു വളരെ ആപൽക്കരമായിരിക്കും. ഔഷധങ്ങൾ ഉഷ്ണവീൎയ്യങ്ങളെന്നോ, ശീതവീൎയ്യങ്ങളെന്നോ പറയുന്ന സംഗതിയിൽ ഹിന്തുക്കൾക്കു സാധാരണയായുള്ള വിശ്വാസം ഗ്രീസ്സിലെ വൈദ്യനായ ഗാലനും,പൂർണ്ണമായി പങ്കുകൊണ്ടിരിക്കുന്നു. അദ്ദേഹം ഉപദേശിക്കുന്നതെന്തെന്നാൽ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/122&oldid=155509" എന്ന താളിൽനിന്ന് ശേഖരിച്ചത്