ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൧൧


മെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. ഈ വിശ്വാസത്തിന്മേലാണു ഫലങ്ങൾ, കല്ലുകൾ മുതലായ ചില വസ്തുക്കളുടെ "പ്രഭാവത്തെ" അല്ലെങ്കിൽ മാഹാത്മ്യത്തെപ്പറ്റി അറിവുള്ളവർ അവയെ ചില രോഗങ്ങൾക്കു പരിഹാരമായി ദേഹത്തിൽ ധരിച്ചുവരുന്നത്. പ്രപഞ്ചത്തിൽനിന്നൊക്കെ വേർപെട്ടിരിക്കുവാനുള്ള താല്പൎയ്യത്തോടുകൂടി വനാന്തരങ്ങളിൽ ചെന്നു താമസിച്ചു കാലം കഴിച്ചുവരുന്ന ചില സന്യാസിമാർ ദുർല്ലഭങ്ങളായ ഈവക ഔഷധങ്ങളുടെ അത്യാശ്ചര്യങ്ങളായ ഗുണങ്ങളെക്കുറിച്ചറിവുള്ളവരാണെന്നും, ഇവകൾ അവരുടെ ശരീരത്തേയും ആത്മാവിനേയും ഒരു പോലെ നിലനിൎത്തിക്കൊണ്ടുപോരുവാൻ മാത്രമല്ല, ആയുസ്സിനെ കുറെ അധികം കാലത്തോളം ദീൎഗ്ഘിപ്പിക്കുവാൻ കൂടി മതിയാകുന്നവയാണെന്നും പറയപ്പെടുന്നു. അനേകം ഔഷധങ്ങളുടെ പ്രഭാവത്തെക്കുറിച്ചുള്ള അറിവും അതോടുകൂടി ശ്വാസത്തെ നിയന്ത്രിക്കുന്ന ശീലവും (പ്രാണായാമം) അവൎക്കുള്ളതുകൊണ്ടാണു നമുക്കു കേവലം വിചാരിപ്പാൻകൂടി കഴിയാത്ത വിധമുള്ള ദീൎഗ്ഘായുസ്സ് അവർക്ക് കിട്ടുന്നതെന്ന് ഊഹിച്ചുവരുന്നു. ഈ വിദ്യ ഗുരു ശിഷ്യനുമാത്രം ഉപദേശിച്ചുകൊടുക്കുക എന്നുള്ള നിലയിൽ കൈമാറിവരുന്നതാകുന്നു. അങ്ങിനേ ഇത് ഇന്ത്യയിലെ ഔഷധദ്രവ്യങ്ങളുടെ ഗുണങ്ങളും സ്വഭാവവും എന്നുള്ള വിഷയത്തിൽ ഇതേവരെ ഒരിക്കലും എഴുതി വെച്ചിട്ടില്ലാത്തതും പരമ്പരയായി സിദ്ധിച്ചുവരുന്നതുമായ ജ്ഞാനത്തിന്നുള്ള ഒട്ടും ചെറിയതല്ലാത്തൊരു ഗ്രന്ഥമായിത്തീർന്നിരിക്കുന്നു.

ഇന്ത്യയിലെ ഭേഷജകല്പം വളരെ വിസ്തീൎണ്ണമാണെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതാണു, എന്നാൽ ആൎയ്യവൈദ്യശാസ്ത്രത്തിന്റെ ഈ പ്രത്യേകശാഖയെ സംബന്ധിച്ചേടത്തോളം മുഖ്യമായി നോക്കേണ്ടുന്ന സംഗതി, ഇതു മറ്റുള്ള ആൎയ്യശാസ്ത്രങ്ങളെപ്പോലെയല്ലാതെ കുറേ ഒരു കാലത്തോളം വൎദ്ധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/126&oldid=155513" എന്ന താളിൽനിന്ന് ശേഖരിച്ചത്