ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


സ്നേഹവും, ശീതവുമാകുന്നു. സന്താനിക (പാട) ബലകരമാകുന്നു.

രളം (വിഷം)--സൎപ്പങ്ങളുടെ വിഷം മഹോദരത്തിന്നു കൊടുപ്പാൻ വിധിച്ചിട്ടുണ്ട്.

ത്വക്ക് (തോൽ)--പാമ്പുകൾ ഓരോ കാലത്ത് ഉപേക്ഷിക്കുന്നതായ "കഞ്ചുകം" (വള) പുഴുക്കടിക്കു നല്ലതും (കൃമിഹരം), വേറെ പലവിധത്തിലും മരുന്നാക്കി ഉപയോഗിക്കാവുന്നതുമാകുന്നു.

ജാലം (വല)--വീടുകളിൽ കാണുന്ന ചിലന്തിവല (മാറാല) ചോര നിൎത്തുവാൻ വളരെ ഉപയോഗപ്പെടുന്നതാണു.

ജീവത്തുക്കൾ (ജീവിച്ചിരിക്കുന്നവ)--മക്കുണം(മൂട്ട) മുതലായതിനെ വിഴുങ്ങിയാൽ നന്നാലാം പനി ശമിക്കുമെന്നാണു പറയപ്പെടുന്നത്. അതുപോലെതന്നെ ഛർദ്ദിക്കുവാൻ ഈച്ചയെ വിഴുങ്ങുന്നതും നല്ലതാണത്രെ.

കേശം (തലരോമം)--മനുഷ്യന്റെ തലരോമം കരിച്ച് ഭസ്മമാക്കി തോലിന്മേലുള്ള വ്രണങ്ങളിൽ പുരട്ടിയാൽ നന്ന്. അതിന്നു പുറമെ, സൎപ്പങ്ങളെ ആട്ടിപ്പായിക്കേണ്ടതിന്നും തലരോമം കരിക്കുമാറുണ്ട്.

ലാക്ഷ (അരക്ക്)-- ഇതു സ്ത്രീകൾക്ക് രക്തം അധികം പോകുന്ന ദിക്കിൽ ഉപയോഗമുള്ളതാണു.

ദം (ആനയ്ക്കു മദമുള്ള കാലത്തു ഗണ്ഡങ്ങളിൽനിന്ന് ഒലിക്കുന്ന ജലം) കാമവികാരത്തെ വർദ്ധിപ്പിക്കുന്നതിന്നു നല്ലൊരു മരുന്നാണു. അതുപോലെ തന്നെ മൃഗമദം (കസ്തൂരി) വാതോന്മാദത്തിലും, മറ്റു വാതരോഗങ്ങളിലും ഉപയോഗപ്പെടുന്നതാകുന്നു.

ധു (തേൻ) കൊഴുപ്പുള്ളതും, വിരേചനകരവും, അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാവുന്നതുമാകുന്നു. ഹി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/141&oldid=155530" എന്ന താളിൽനിന്ന് ശേഖരിച്ചത്