ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൩൦ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


നല്ലതാണു.

വരാടിക (കവിടി)-- പ്ലീഹവൃദ്ധിക്കു പ്രത്യേകം വിധിക്കപ്പെട്ടതാണു.

ഹിന്തുക്കൾ ചികിത്സയ്ക്കുപയോഗിച്ചുവരുന്ന പാൎത്ഥിവദ്രവ്യങ്ങളിൽ "ലോഹങ്ങൾ" (ധാതുക്കൾ), "രസങ്ങൾ", "ലവണങ്ങൾ", "രത്നങ്ങൾ", "മണ്ണുകൾ" ഇവയെല്ലാം ഉൾപ്പെടുന്നതാണു.

ആൎയ്യവൈദ്യന്മാർ ഉപയോഗിച്ചുവരുന്ന ലോഹങ്ങൾ "പ്രധാനങ്ങൾ" എന്നും, "അപ്രധാനങ്ങൾ" എന്നും രണ്ടാക്കി വിഭജിക്കപ്പെട്ടിരിക്കുന്നു. അവയിൽ പ്രധാനലോഹങ്ങൾ അല്ലെങ്കിൽ 'ധാതുക്കൾ" സുവൎണ്ണം (സ്വർണ്ണം), രൂപ്യം (വെള്ളി), താമ്രം (ചെമ്പ്), വംഗം (തകരം), സീസകം (ഈയം), യശദം (നാകം), ലോഹം (ഇരിമ്പ്) ഇങ്ങിനെ ഏഴെണ്ണമുണ്ട്. അപ്രധാനലോഹങ്ങൾ അല്ലെങ്കിൽ "ഉപധാതുക്കൾ" (പ്രധാനലോഹങ്ങളിൽ ഏതെങ്കിലുമോ, അല്ലെങ്കിൽ അവയുടെ യോഗങ്ങളോ ചേർത്തിട്ടുള്ള സാധനങ്ങൾ) അതാതു ധാതുക്കളുടെ ഗുണങ്ങളോടുകൂടിയിരിക്കും. പക്ഷെ ഗുണങ്ങൾക്കു കുറെ കുറവുണ്ടായിരിക്കുമെന്നു മാത്രമേയുള്ളൂ. ഈ ഉപധാതുക്കളുടെ സംഖ്യയും ഏഴാണു. അവയുടെ പേരുകളും അതിന്നു ശരിയായ ഇംഗ്ലീഷുസംജ്ഞകളും താഴെ കാണിക്കുന്നു.

സുവൎണ്ണമാക്ഷികം=Yellow pyrites
താരമാക്ഷികം=White pyrites
തൂത്ഥം=Sulphate of Copper
കാംസ്യം=Brass
രീതി=Calcined Zine
സിന്ദൂരം=Red oxide of lead
ശിലാജതു=Bitamen
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/145&oldid=155534" എന്ന താളിൽനിന്ന് ശേഖരിച്ചത്