ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧ർ൫


സോച്ഛ്വാസങ്ങളെ നിയമിക്കേണ്ടതിന്നായി ചില അംഗവിന്യാസഭേദ(ആസന)ങ്ങളെ സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ട് ഈ യോഗികൾക്ക് പൂർണ്ണമായ ആരോഗ്യവും സുഖവും കിട്ടുന്നതാണത്രെ. അവർ തങ്ങളുടെ ആരോഗ്യത്തിന്നു ഹാനിവരാതെ വിശപ്പും ദാഹവും തടുക്കുന്നതായി എന്തോ ചില മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നുള്ളതിന്നു സംശയമില്ല. എന്നാൽ രസത്തിന്റെ അൽഭുതകരമായ ഗുണമറിഞ്ഞിട്ട് അവർ തപോനിഷ്ഠയുള്ള കാലങ്ങളിൽ അത് ഉപയോഗിക്കുമാറുണ്ടെന്നും വരാവുന്നതാണല്ലൊ. ഈ മരുന്നുണ്ടാക്കുന്നതിൽ ഗന്ധകം ഒഴിച്ചുകൂടാത്ത ഒരു സാധനമാകയാൽ, "രസവും ഗന്ധകവും കൂട്ടിച്ചേർത്ത ഒരു മാതിരി പേയദ്രവ്യം" എന്നു പരാസെൽസ് പറഞ്ഞതു ശരിയാണു. "ലൂതർ ആൾട്ടർ" എന്നുകൂടി പേരുള്ള ഇദ്ദേഹം 16-ആം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നത്. അദ്ദേഹം "രസ"ത്തിൽ വളരെ വിശ്വാസമുള്ള ആളായിരുന്നു. "മർക്കൂറിസ്സ് വിറ്റെ" എന്നാണു അദ്ദേഹത്തിന്റെ പ്രധാനമായ രസയോഗത്തിന്നു പേർ പറഞ്ഞുവരുന്നത്. ഇയ്യം, തകരം മുതലായ ദോഷാംശങ്ങളെല്ലാം നീങ്ങിയാൽ രസം പതിനെട്ടുവിധം കുഷ്ഠരോഗങ്ങളേയും, നേത്രരോഗങ്ങളേയും, ജ്വരങ്ങളേയും, ഷണ്ഡതയേയും ശമിപ്പിക്കുന്നതാണെന്നും, അതുകൂടാതെ ആയുസ്സിനെ ദീർഘിപ്പിക്കുവാനുള്ള ശക്തികൂടി അതിന്നുണ്ടെന്നും പറയപ്പെട്ടിരിക്കുന്നു.

ഔൽഭിതം, ജാംഗമം, പാർത്ഥിവം എന്നീ മൂന്നു വിധത്തിലുള്ള ദ്രവ്യങ്ങളിൽ നിന്നുണ്ടാക്കിവരുന്ന ഔഷധങ്ങൾ പലേ പ്രകാരത്തിലുമാണു ഉപയോഗിക്കപ്പെടുന്നത്. അതിൽ ചിലത് അഞ്ജനം, അവലോഹം, അരിഷ്ടം, ആസവം, ഉദ്വർത്തനം, ഉപനാഹം, കബളം, കൽക്കം, കാഞ്ചികം, ക്വാഥം, ഗണ്ഡൂഷം, ഗുളിക, ഘൃതം, ചൂർണ്ണം, തൈലം, ദ്രവം, ദ്രവസ്വേദം, ധൂമപാനം, നസ്വം, പാനകം, പിണ്ഡി, പേയ, പ്ലോതം, ഫാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/160&oldid=155551" എന്ന താളിൽനിന്ന് ശേഖരിച്ചത്