ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൭] ഹിന്തുക്കളുടെ ഭേഷജകല്പം ൧൪൭


2 കോലം = 1 കർഷം (1തോല).[1]
2 കർഷം = 1 അർദ്ധപലം.
2 അർദ്ധപലം = 1 പലം.
2 പലം = 1 പ്രസൃതി.
2 പ്രസൃതി = 1 അഞ്ജലി.
2 അഞ്ജലി = 1 മാനിക.
2 മാനിക = 1 പ്രസ്ഥം.
4 പ്രസ്ഥം = 1 ആഢകം.
4 ആഢകം = 1 ദ്രോണം.
2 ദ്രോണം = 1 ശൂൎപ്പം
2 ശൂർപ്പം = 1 ദ്രോണി
4 ദ്രോണി = 1 ഖാരി (4096 പലം)
100 പലം
1400 തോല
= 1 തുലാം
2000 പലം = 1 ഭാരം

കലിംഗമെന്നു പറയുന്നതു മദിരാശിക്കു വക്കായി ചോഴമണ്ഡലക്കരയിൽ കിടക്കുന്ന ഒരു രാജ്യമാണു. അവിടെ നടപ്പുള്ള മാനനിയമത്തിന്നു "കലിംഗപരിഭാഷ" എന്നു പ്രാചീനന്മാർ പേരിട്ടിരിക്കുന്നു. അത് ഇപ്രകാരമാകുന്നു:--

12 ഗൗരസർഷപം = 1 യവം
1യവം = 1 ഗുഞ്ജാ
2 ഗുഞ്ജ = 1 മാഷം
2 മാഷം = 1 ശാണം
6 മാഷം = 1 ഗദ്യാനം
10 മാഷം = 1 കർഷം
4 കർഷം = 1 പലം

  1. ൧൮0ഗ്രെയിൻ
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/162&oldid=155553" എന്ന താളിൽനിന്ന് ശേഖരിച്ചത്