ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഹാരീതനാകട്ടെ വ്യാധികളെയെല്ലാം കൎമ്മജങ്ങൾ, ദോഷജങ്ങൾ, ദോഷകൎമ്മജങ്ങൾ ഇങ്ങിനെ മൂന്നു തരമാക്കി ചുരുക്കി പിടിച്ചിരിക്കുന്നു. "കൎമ്മം" എന്നത് ഈ ജന്മത്തിലോ, കഴിഞ്ഞുപോയ ഒരു ജന്മത്തിലോ ചെയ്ത പുണ്യപാപങ്ങളാകുന്നു. "സുഖദുഃഖങ്ങൾ നമ്മുടെ കഴിഞ്ഞ ഒരു ജന്മത്തിലെ പുണ്യ പാപങ്ങളുടെ ഒഴിച്ചുകൂടാത്തതായ ഫലങ്ങളാകുന്നു. അത്രമാത്രമല്ല, ഈ ജന്മത്തിൽ നാം ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലമായിരിക്കും ഇനിയത്തെ ജന്മത്തിൽ അനുഭവിക്കുന്നത്. ഏതെങ്കിലും ഒരു ജീവി മരിച്ചാൽ അതു പിന്നെ അതിന്റെ പുണ്യപാപങ്ങൾക്കനുസരിച്ച് കുറെ ഉയൎന്ന സ്ഥിതിയിലോ അല്ലെങ്കിൽ താണനിലയ്ക്കോ ഉള്ള ഒരു ജീവിയായി വീണ്ടും ജനിക്കുന്നതുമാണു." അങ്ങിനെ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലമായും ചില രോഗമുണ്ടാകുമെന്നാണു ഊഹിക്കപ്പെട്ടിരിക്കുന്നത്. ഹാരീതൻ ഇന്നിന്ന പാപങ്ങൾ ചെയ്തിരുന്നാൽ ഇന്നിന്ന ഫലമാണു അനുഭവിക്കുക എന്നും മറ്റും വിസ്തരിച്ചുപറഞ്ഞിട്ടുണ്ട്. അതിൽ ചിലതെല്ലാം ഇവിടെ കാണിക്കാം.

പാപകൎമ്മം ഫലം
ബ്രഹ്മഹത്യ --പാണ്ഡുരോഗം.
ഗോവധം --കുഷ്ഠം.
രാജവധം --രാജയക്ഷ്മാവ്.
സാധാരണഹിംസ --അതിസാരം.
സ്വാമ്യങ്ഗനാഗമനം --പ്രമേഹം.
ഗുരുദാരഗമനം --മൂത്രകൃച് ഛ്രം.
സ്വകുലജാസംഗം --ഭഗന്ദരം.
പരോപദ്രവം --ശൂലം.
പൈശൂന്യം --കാസശ്വാസങ്ങൾ.
മാൎഗ്ഗവിഘ്നം --പാദരോഗം.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/165&oldid=155556" എന്ന താളിൽനിന്ന് ശേഖരിച്ചത്