ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൮ ഹിന്തുഗ്രന്ഥകാരന്മാർ ൧൫൧


ക്ഷേത്രം, ജലം ഇവയിൽ മലവിസർജ്ജനം ചെയ്ക --ഗുദരോഗങ്ങൾ.
പരാന്നവിഘ്നം --അജീർണ്ണം.
വിഷദാനം --ഛർദ്ദി.
ധൂൎത്ത് --അപസ്മാരം.
ഭ്രൂണപാതനം --യകൃദ്രോഗം.
ദുഷ്ടാന്നദാനം --അഗ്നിമാന്ദ്യം.
കാട്ടുതീ കുളത്തുക --വിസർപ്പം.
അപേയപാനം --രക്തപിത്തം.
ബഹുവൃക്ഷഛേദം --ബഹുവ്രണം.
പരദ്രവ്യാപഹരണം --ഗ്രഹണി.
സ്വൎണ്ണസ്തേയം --കുഴിനഖം.
രൗപ്യസ്തേയം --ചിത്രകുഷ്ഠം.
ത്രപുചൗൎയ്യം --സിദ്ധ്മകുഷ്ഠം.
സീസചൗൎയ്യം --മുഖരോഗം.
ലോഹചൗൎയ്യം --ബർബ്ബരത.
ക്ഷാരചൗൎയ്യം --അതിമൂത്രം.
ഘൃതചൗൎയ്യം --ആന്ത്രരോഗം.
തൈലചൗൎയ്യം --അതികണ്ഡു.

ഇതൊന്നും കൂടാതെ കണ്ണ് മുതലായ ഓരോ ഇന്ദ്രിയങ്ങൾക്ക് കേടു വരുത്തിയാൽ അതിന്നു തക്ക ശിക്ഷയായി കണ്ണുകാണായ്ക മുതലായ ഓരോ രോഗങ്ങളുണ്ടാകുന്നതാണെന്നും അദ്ദേഹം സിദ്ധാന്തിച്ചിരിക്കുന്നു. ഇങ്ങിനെ കൎമ്മംകൊണ്ടുണ്ടാകുന്ന രോഗങ്ങൾ പ്രായശ്ചിത്തവിധി കൊണ്ടും, പിന്നെ ശമനൗഷധങ്ങളെക്കൊണ്ടും ആശ്വാസപ്പെടുന്നതാണു. എന്നാൽ ചില സംഗതികളിൽ തൽക്കാലം ഇതുകൊണ്ടൊന്നും രോഗങ്ങൾ മാറാത്തപക്ഷം, ആവക രോഗികൾക്ക്

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/166&oldid=155557" എന്ന താളിൽനിന്ന് ശേഖരിച്ചത്