ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൫൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


സ്യം, അഞ്ജനം എന്നിവയാൽ ആശ്വാസപ്പെടുന്നതുമായിരിക്കും. ജാംഗമവിഷങ്ങളിൽ കീടങ്ങൾ, തേളുകൾ, ചിലന്തികൾ, ഗൗളികൾ, ഊറ്റമ്പുലികൾ, സർപ്പങ്ങൾ, പേപ്പട്ടി, കുറുക്കൻ, ചെന്നായ്ക്കൾ, കരടികൾ, നരികൾ മുതലായ ജന്തുക്കളെല്ലാം അടങ്ങിയിരിക്കും. ഇവയിൽ ഒരോന്നു കടിച്ചാൽ അതിന്നൊക്കെ പല ഔഷധങ്ങളും വിധിച്ചിട്ടുണ്ട്. എന്നാൽ ഈ രണ്ടുവിധം വിഷങ്ങളേയും ഹിന്തുക്കൾ പണ്ടേതന്നെ മരുന്നാക്കി ഉപയോഗിച്ചുവരുന്നതുമുണ്ട്. ചിലപ്പോൾ "വിഷസ്യ വിഷമൗഷധം" എന്ന ന്യായത്തെ അനുസരിച്ച് ഒരു വിഷത്തിന്നു പകരം മറ്റൊരു വിഷം കൊടുക്കുകയും പതിവില്ലെന്നില്ല. അതുപ്രകാരം ജംഗമവിഷത്തിന്നു സ്ഥാവരവിഷവും, സ്ഥാവര വിഷത്തിന്നു ജംഗമവിഷവും പ്രതിമരുന്നായി കൊടുക്കുവാൻ വിധിയുണ്ട്. ഈ കൂട്ടത്തിൽ "ക്ഷാരഗദം" എന്ന ഒരു ഔഷധമുണ്ടാക്കി ഭേരിമേൽ തേച്ചു വിഷം തീണ്ടിയവന്റെ മുമ്പിൽ വെച്ചു കൊട്ടിയാൽ വിഷം ഇറങ്ങുന്നതാണെന്നുള്ള ഒരു അത്ഭുതകരമായ പ്രയോഗം ഒരു ഗ്രന്ഥകർത്താവു പറഞ്ഞിരിക്കുന്നു.

ഒരു രോഗത്തെ തിരിച്ചറിയുന്നതിന്നായി ഹിന്തുവൈദ്യന്മാർ പ്രാചീനകാലം മുതൽക്കേ ദൎശനം, ഹൃദയശബ്ദപരിശോധന സമാഘാതം അല്ലെങ്കിൽ മുട്ടിനോക്കുക, ഉരോന്തരാളത്തിലും മറ്റുമുണ്ടാകുന്ന സ്വാഭാവികശബ്ദങ്ങളെ പാൎത്തുനോക്കുക [1] ഗന്ധം


  1. ഹൃദയശബ്ദങ്ങളെ പരിശോധിച്ചുനോക്കുക (Palipitation), സമാഘാതം(Percussion), ഉരോന്തരാളത്തിലും മറ്റുമുള്ള സ്വാഭാവികശബ്ദങ്ങളെ പാൎത്തു നോക്കുക. (Ausculation)എന്നിവയൊന്നും കേവലം പുതിയതല്ല. ഇവയെക്കുറിച്ചു ചരകത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ആത്രേയൻ തന്റെ പ്രിയശിഷ്യനായ ഹാരീതനോടുള്ള ചോദ്യോത്തരത്തിൽ ഇതെല്ലാം കുറേക്കൂടി അധികം ശരിയായി പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഇപ്പോഴുള്ള പുസ്തകങ്ങളിൽ ഏതിലെ വിധിയോടും ശരിക്കുനിൽക്കുന്നതുമായിരിക്കും.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/171&oldid=155563" എന്ന താളിൽനിന്ന് ശേഖരിച്ചത്