ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഗതികളേയും കുറിച്ചു പൂൎവ്വഗ്രന്ഥകാരന്മാൎക്കുള്ള അഭിപ്രായങ്ങൾറിയുന്നതു രസകരമായിട്ടുള്ളതു തന്നെയാണു. എന്നാൽ ഒരു നല്ല വൈദ്യനാവണമെങ്കിൽ എന്തെല്ലാം ഗുണങ്ങളാണു അവശ്യം ഉണ്ടായിരിക്കേണ്ടതെന്നുള്ളതിനെപ്പറ്റി അവൎക്കുള്ള സിദ്ധാന്തങ്ങൾ അറിയുന്നതും രസത്തിന്ന് ഒട്ടും കുറവില്ലാത്ത സംഗതിയാകുന്നു. അവരാകട്ടെ, നല്ലൊരു വൈദ്യനാകുവാൻ വിചാരിക്കുന്ന ഒരാൾക്കു വേണ്ടുന്ന ഗുണങ്ങൾ ഇന്നിന്നതാണെന്ന് എണ്ണിപ്പറകയും, ആയാൾ തന്റെ വിശിഷ്ടമായ പ്രവൃത്തി നടത്തിക്കൊണ്ടുവരുമ്പോൾ, പൊതുവിലും സ്വകാൎയ്യമായും എങ്ങിനെയാണു മറ്റുള്ളവരോട് ഇടപെടേണ്ടതെന്നു വിവരിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വൈദ്യൻ എപ്പോഴും ശുചിയും, ശുദ്ധനുമായിരിക്കണം. എന്തുകൊണ്ടെന്നാൽ, മലിനമായും കുത്സിതമായും വസ്ത്രം ധരിക്കുന്നവനും, അഹംഭാവിയും, ചീത്തവാക്കു പറയുന്നവനും, സദാചാരഹീനനും ആവശ്യപ്പെടാതെ ഒരു രോഗിയുടെ അടുക്കൽ ചെല്ലുന്നവനുമായ ഒരു വൈദ്യൻ, സാക്ഷാൽ ധൻവന്തരിയെപ്പോലെ സമൎത്ഥനാണെന്നിരുന്നാലും, മാന്യനാകുന്നതല്ല. ആയാൾ, തന്റെ നഖങ്ങളെ മുറിയ്ക്കുകയും, തലമുടി വേണ്ടതുപോലെ വൃത്തിയാക്കുകയും, ശുചിയായ വസ്ത്രം ധരിക്കുകയും, ഒരു കുടയോ വടിയോ കയ്യിലെടുക്കുകയും, [1]ചെരുപ്പിടുകയും, മുഖപ്രസാദത്തോടുകൂടിയിരിക്കുകയും വേണ്ടതാണു. ആയാൾ മനശ്ശുദ്ധിയുള്ളവനും, നിഷ്കപടനും, ഈശ്വരവിശ്വാസമുള്ളവനും, എല്ലാ


  1. ഈ ഒരു നിയമം ഇംഗ്ലീഷുവൈദ്യന്മാരെസ്സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്നു പക്ഷെ തോന്നിയേക്കാം. അവൎക്കാണെങ്കിൽ ഉടുപ്പിന്റെ കൂട്ടത്തിൽ ചെരിപ്പ് (ബൂട്സ്) ഒഴിച്ചുകൂടാത്ത ഒന്നാണല്ലോ. എന്നാൽ ഇന്ത്യയിൽ ശിതോഷ്ണസ്ഥിതിഭേദംകൊണ്ടും, മറ്റു ചില സംഗതികളാലും കാലടി മൂടുവാനുള്ള വല്ല ഒരു സാധനവും വേണമെന്ന് അത്ര നിൎബ്ബന്ധമില്ല.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/177&oldid=155569" എന്ന താളിൽനിന്ന് ശേഖരിച്ചത്