ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


രുന്നുകൾ അറിയുന്ന ഒരാൾ 'ഭിഷക്ക്' എന്ന പേരിന്ന് അൎഹനാണു. സകലരോഗങ്ങൾക്കും മുന്നൂറിൽ കുറയാതെ മരുന്നുകൾ നിശ്ചയമുള്ള ഒരാൾക്ക് "ധൻവന്തരി" എന്ന പേരും കൊടുക്കാവുന്നാകുന്നു. രോഗങ്ങളുടെ ജ്ഞാനവും ഔഷധങ്ങളുടെ പരിചയവും ഒരു വൈദ്യന്ന് ഒരുപോലെ മുഖ്യമായിട്ടുള്ളതാണു. ഇതിൽ ഒന്നില്ലാതെ മറ്റൊന്നു മാത്രമായാൽ അത്, അമരക്കാരനില്ലാത്ത കപ്പലുപോലെ, ആയിരിക്കുകയും ചെയ്യും. സുശ്രുതന്റെ അഭിപ്രായത്തിൽ അവനവൻ നേരിട്ടുകണ്ടു യാതൊരു പരിചയവും വരുത്താതെ വൈദ്യശാസ്ത്രതത്വങ്ങളെ വെറുതെ പഠിക്കുകമാത്രം ചെയ്തിട്ടുള്ള ഒരാൾ ഒരു രോഗിയെ കാണുമ്പോൾ, ഒരു ഭയശീലൻ യുദ്ധത്തിൽ കിടന്നു പരിഭ്രമിക്കുന്നതുപോലെ, പെട്ടന്നു തന്റെ മനോധൈൎയ്യം വിട്ടുകളയുന്നതാണെന്നു കാണുന്നു. എന്നാൽ, വേറെ ഒരാൾ ശാസ്ത്രാനുസാരേണയല്ലാതെ കുറെ വൈദ്യപരിചയം മാത്രം സമ്പാദിച്ചിട്ടുണ്ടെങ്കിലും, പുസ്തകങ്ങളിൽ പ്രതിപാദിക്കുന്ന ശാസ്ത്രതത്വങ്ങളൊന്നും ധരിക്കാത്തപക്ഷം ആയാളും വിദ്വാന്മാരുടെ ബഹുമതിക്ക് അൎഹിക്കുന്നില്ലെന്നു മാത്രമല്ല, രാജശിക്ഷയ്ക്കു പാത്രമായിത്തീരുകയും ചെയ്യും. ഈ പറഞ്ഞ രണ്ടുകൂട്ടരും വൈദ്യന്നു വേണ്ട ഗുണങ്ങൾ പൂർത്തിയാകാത്തവരും അതുകൊണ്ടു ചികിത്സിക്കാൻ കൊള്ളരുതാത്തവരുമാണു. ഒരു ചിറകുമാത്രമുള്ള ഒരു പക്ഷിക്കു ശരിയായി പറക്കുവാൻ ഒരിക്കലും കഴിയുന്നതല്ലല്ലൊ.

ഹിന്തുവൈദ്യന്മാർ, വെളുത്തപക്ഷത്തിൽ ഞായർ, ബുധൻ, വ്യാഴം, വെള്ളി എന്നീ ആഴ്ചകളിലാണു ഔൽഭിദങ്ങളായ ഔഷധങ്ങളെ സമ്പാദിക്കുവാൻ പുറത്തു പോകുന്നത്. ബുധൻ, വ്യാഴം, വെള്ളി ഈ ദിവസങ്ങളിലേ അവർ ധാത്വൗഷധങ്ങളുടെ പ്രവൃത്തി ആരംഭിക്കുകയുള്ളൂ. തിങ്കൾ, ബുധൻ, ശനി ഈ ദിവസങ്ങളിൽ--അതിൽ പ്രത്യേകിച്ചു തിങ്കളാഴ്ച--യാതൊരു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/179&oldid=155571" എന്ന താളിൽനിന്ന് ശേഖരിച്ചത്