ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൬൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഇങ്ങിനെയുള്ള ചില പ്രാചീനഗ്രന്ഥകർത്താക്കന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ ഈ ചോദ്യത്തിന്നുത്തരം കണ്ടുപിടിക്കുവാനും, ഓരോ സ്വപ്നങ്ങൾ സൂചിപ്പിക്കുന്നതായ ഫലങ്ങൾക്കും ആ വക സ്വപ്നങ്ങൾക്കും തമ്മിൽ ഉണ്ടെന്ന് ഊഹിക്കപ്പെടുന്നതായ സംബന്ധത്തെ സ്ഥാപിക്കുവാനും ശ്രമം ചെയ്തിട്ടുണ്ട്. ഹിന്തു ഗ്രന്ഥകാരന്മാരും ഈ വിഷയത്തിൽ കുറെ വെളിച്ചം വരുത്തുവാൻ ശ്രമിച്ചിട്ടില്ലെന്നില്ല. ഏതായാലും അവരുടെ സിദ്ധാന്തം എടുത്ത് ഉപപാദിക്കുവാനുള്ള സ്ഥലം ഇതല്ലല്ലൊ. അതുകൊണ്ട് സ്വപ്നങ്ങൾ, ജാഗ്രദവസ്ഥ (ഉണൎന്നിരിക്കുന്ന നില)യുടെയും സുഷുപ്തി (സുഖനിദ്ര)യുടേയും ഇടയ്ക്കുള്ള ഒരു ജീവിതാവസ്ഥയുടെ ഫലങ്ങളാണെന്നും, പക്ഷേ അവകൾക്ക് ഈ രണ്ടിനോടും ഒരേ സമയത്തുതന്നെ ലഘുവായ ഒരു സംബന്ധമുണ്ടെന്നുമാണു ഹിന്തുക്കൾ തീർച്ചപ്പെടുത്തിയിരിക്കുന്നതെന്നു മാത്രം പറഞ്ഞാൽ മതിയാവുന്നതാണു. കാൎയ്യം ഇങ്ങിനെയാണെന്നു നിശ്ചയിച്ചു ഹിന്തുവൈദ്യന്മാർ, രോഗികൾക്കുണ്ടാകുന്ന സ്വപ്നങ്ങളിൽനിന്നു തങ്ങൾക്കാവശ്യമുള്ള സൂചനകളെ ഗ്രഹിക്കാമെന്നാണു വിശ്വസിച്ചുപോരുന്നത്. എന്നാൽ, ചിലപ്പോൾ ഭയം, ശക്തിക്ഷയം, മൂത്രത്തിന്റെ ശരിയല്ലാത്ത കിനിവ്, വാതപിത്തങ്ങൾ ഈ വക കാരണങ്ങളാലും സ്വപ്നങ്ങളുണ്ടാകുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.. ഈവക സ്വപ്നങ്ങളെ, ഭാവിഫലത്തെ സൂചിപ്പിക്കുന്നവയോ അല്ലെങ്കിൽ അതിന്റെ അടയാളങ്ങളൊ ആണെന്ന് ഊഹിക്കപ്പെടുന്ന മറ്റു സ്വപ്നങ്ങളിൽനിന്നും തിരിച്ചറിയേണ്ടതാണു.. ഒരു ഒട്ടകത്തിന്റേയോ പോത്തിന്റേയോ പുറത്തുകയറിപ്പോവുക, ഒരു ശവത്തേയോ സന്യാസിയേയോ ആലിംഗനം ചെയ്യുക, തന്റെ സ്വരൂപംതന്നെ കാണുക, പക്വാന്നത്തെ ഭക്ഷിക്കുക, പാലോ അ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/183&oldid=155576" എന്ന താളിൽനിന്ന് ശേഖരിച്ചത്