ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ട്ടുള്ളതാണു. സ്വപ്നത്തിന്റെ അധീശ്വരിയായി "സ്വപ്നേശ്വരി" എന്നൊരു ദേവതയുണ്ടെന്നും, അതു തന്റെ ഭക്തന്മാർക്ക് ചില ഭാവീഫലങ്ങളെ മുൻ കൂട്ടി അറിയിച്ചു കൊടുക്കുമെന്നും ഹിന്തുക്കൾ വിശ്വസിച്ചുപോരുന്നു. ദുസ്സ്വപ്നങ്ങളുടെ ഫലം പറ്റാതിരിക്കുവാൻ നിവൃത്തിയുള്ളേടത്തോളമൊക്കെ പ്രതിവിധികളും പറയപ്പെട്ടിട്ടുണ്ട്.

ജോതിഷത്തെ വൈദ്യശാസ്ത്രത്തിന്ന് ഒരു സഹായമായിട്ടാണു വിചാരിച്ചുപോരുന്നത്. ആൎയ്യന്മാർ ചരിത്രകാലത്തിന്നു മുമ്പുതന്നെ, സൂൎയ്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നീ നവഗ്രഹങ്ങൾക്ക് മനുഷ്യരുടെമേലുള്ള അധികാരശക്തിയെക്കുറിച്ച് കലശലായി വിശ്വസിച്ചിരുന്നവരാണു. മറ്റു പലജാതിക്കാരെപ്പോലെതന്നെ അവരും, ആകാശത്തുള്ള ഈ ഗോളങ്ങളാണു ഓരോ മനുഷ്യന്റേയും ജനസമുദായങ്ങളുടേയും ഭവിതവ്യതയെ അല്ലെങ്കിൽ ഭാഗ്യനിർഭാഗ്യങ്ങളെ നിയമിക്കുന്നതെന്നു വിശ്വസിച്ചുപോരുന്നു. ഓരോ പ്രത്യേകജീവിയുടേയും കൎമ്മങ്ങളിൽ ഗ്രഹങ്ങൾക്കുള്ള അന്യോന്യാപേക്ഷിതശക്തിയെക്കുറിച്ചു തങ്ങൾക്കറിയാമെന്നും, അതുകൊണ്ടു മനുഷ്യന്റെ ഭൂതവിഷ്യദ്വർത്തമാനകാൎയ്യങ്ങളെപ്പറ്റിയും അറിയുവാൻ കഴിയുമെന്നും ആണു അവർ ഇതിലേക്ക് ന്യായമായി പറയുന്നത്. മിസ്റ്റർ പ്രോക്ടർ തന്റെ പ്രസിദ്ധപ്പെട്ട കൃതിയായ 'അനന്തങ്ങളുടെ കൂട്ടത്തിൽ നമ്മുടെ സ്ഥാനം' എന്നുള്ള പുസ്തകത്തിൽ, ഭാവിയെക്കുറിച്ച് അറിയുവാനുള്ള ആഗ്രഹം നിമിത്തം മനുഷ്യർക്ക് പറ്റീട്ടുള്ള അബദ്ധങ്ങളിൽ വെച്ചു ജോതിശ്ശാസ്ത്ര മാണു ഏറ്റവും മാന്യമായിട്ടുള്ളതെന്നും, അതാണു ഏറ്റവും യുക്തിയുക്തമായിട്ടുള്ളതെന്നു കൂടി നമുക്കു പറയാവുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. "റുഡോഫിൻ ടേബ് ൾസ്" (Rudophine Tables) എന്ന പുസ്തകത്തിന്നുള്ള തന്റെ മുഖവു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/185&oldid=155578" എന്ന താളിൽനിന്ന് ശേഖരിച്ചത്