ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൭൮ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ന്നു പറയുന്നതാണു. പ്രാചീനശസ്ത്രവിദ്യ, ആധുനികശാസ്ത്രത്തിന്നു സിദ്ധിച്ചിട്ടുള്ളതുപോലെ അത്ര വലിയൊരു നിലയിൽ എത്തീട്ടില്ലെന്നുള്ളതു വാസ്തവമാണു. ആധുനികശസ്ത്രവിദ്യയുടെ മാഹാത്മ്യം അത്യാശ്ചര്യകരമാണെന്നു പരക്കെ സമ്മതിക്കപ്പെട്ടിട്ടുള്ളതുതന്നെ, എങ്കിലും ഇതുകൊണ്ടു പ്രാചീനന്മാർക്കുള്ള ന്യായമായ മെച്ചം കുറയ്ക്കേണമെന്നില്ലല്ലൊ. ഈ ഇരുപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷുവൈദ്യന്നുള്ള ശസ്ത്രസഞ്ചയത്തോടു താരതമ്യപ്പെടുത്തുമ്പോൾ പ്രാചീനന്മാർ ഉപയോഗിച്ചിരുന്ന ശസ്ത്രങ്ങളുടേയും മറ്റു ചികിത്സാസാംഗ്രികളുടേയും സംഖ്യ വളരെ ചെറിയതും നിസ്സാരവുമാണെന്നുതന്നെ പറയണം. ഇതിന്നുള്ള സമാധാനം, പ്രാചീനന്മാർക്ക് അവരുടെ ആവശ്യങ്ങൾക്ക് ഈ ശസ്ത്രങ്ങൾതന്നെ ധാരാളം മതിയായിരുന്നു എന്നുള്ള സംഗതിയാണു. എന്തുകൊണ്ടെന്നാൽ, അവർക്ക് ഓരോ ഔഷധങ്ങളുടേയും രസവീൎയ്യാദികളെക്കുറിച്ച് അപാരമായ അറിവുണ്ടായിരുന്നതിനാൽ, ഇക്കാലത്തുള്ള ശസ്ത്രവൈദ്യന്മാർ ശസ്ത്രക്രിയകൊണ്ട് ആശ്വാസപ്പെടുത്തുന്ന മിക്ക രോഗങ്ങളും അവർ അന്ന് ഔഷധ പ്രയോഗംകൊണ്ടുതന്നെ സുഖപ്പെടുത്തിയിരുന്നു. അതിന്നു ചില ദൃഷ്ടാന്തം പറയാം.കുരുവിന്നു സാധാരണയായി അവർ ചില മരുന്നുണ്ടാക്കി പുരട്ടി അതു താണേ അമുങ്ങുവാനിടയാക്കുകയോ, അല്ലെങ്കിൽ ആ വീക്കം വേഗത്തിൽ പാകംവരുവാൻ പൊൾട്ടീസ്സു വല്ലതും വെച്ചുകെട്ടിയശേഷം നല്ലവണ്ണം പാകം വന്നു എന്നു തോന്നിയാൽ അതിനെ സാമാന്യേന ശസ്ത്രംകൊണ്ടു കീറുന്നതിന്നു പകരം, ദന്തീചിത്രകം, ഏരണ്ഡം ഇവയും മറ്റു ചിലമരുന്നുകളും ചേൎത്തുണ്ടാക്കിയ ക്ഷാരം കൊണ്ടു ഭേദിക്കുകയോ ചെയ്കയാണു പതിവ്. അശ്മരീരോഗങ്ങൾക്ക്, അശ്മരീഭേദകങ്ങൾ (Antilithics) ആയ ഔഷധങ്ങളെക്കൊണ്ടാണു അവർ ചികിത്സിച്ചിരുന്നത്. പിന്നെ ആ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/193&oldid=155587" എന്ന താളിൽനിന്ന് ശേഖരിച്ചത്