ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0] ഇന്ത്യയിലെ ശസ്ത്രവിദ്യ ൧൭നു


ക കല്ല്(അശ്മരി)കളെ ദ്രവിപ്പിക്കുന്നതിന്നു മൂത്രവർദ്ധകങ്ങളായ (Diuretics) ദ്രവ്യങ്ങൾ കൊടുക്കുകയും ചെയ്തിരുന്നു. ഇങ്ങിനെയുള്ള പ്രയോഗങ്ങളെക്കൊണ്ട്, അവർ രോഗിക്ക് ആഗ്രഹമുണ്ടെങ്കിൽ ശസ്ത്രക്രിയയുടെ ആവശ്യം കൂടാതെ കഴിക്കുകയും ചെയ്തിരുന്നു. ദുർല്ലഭം ചില സംഗതികളിൽ വേഗത്തിൽ ദീനം ഭേദമാകേണ്ടതിന്നോ, അല്ലെങ്കിൽ തൽക്കാലം ഉപദ്രവശമനത്തിന്നൊ വേണ്ടി മാത്രമേ അവർ ശസ്ത്രങ്ങളെ ഉപയോഗിച്ചിരുന്നുള്ളൂ. ഇങ്ങിനെയൊക്കെ ആണെങ്കിലും അവരുടെ ഏറ്റവും പ്രാചീനങ്ങളായ ഗ്രന്ഥങ്ങളിൽ പോലും നേത്രസംബന്ധമായും ഗൎഭസംബന്ധമായും മറ്റുമുള്ള ശസ്ത്രക്രിയകൾക്കായി നൂറ്റിരുപത്തഞ്ചിൽ കുറയാതെകണ്ടുള്ള ശസ്ത്രങ്ങളെപ്പറ്റി പറഞ്ഞിട്ടുമുണ്ട്.

പുതുതായി ചെവികളും മൂക്കുകളും വെക്കുന്നതിന്ന് അവർ പ്രത്യേകം സാമർത്ഥ്യമുള്ളവരായിരുന്നു. ഇന്ത്യയിൽ ചെവികളും മൂക്കും ഛേദിക്കുക എന്നുള്ളതു വളരെ സാധാരണയായ ഒരു ശിക്ഷയായിരുന്നതുകൊണ്ട് ഇവിടെ ഈ പ്രയോഗം അനവധി കാലമായി പരിചയിച്ചു വന്നിട്ടുള്ളതാകുന്നു. 'നമ്മുടെ ആധുനികശസ്ത്രവൈദ്യന്മാർ മൂക്കു വെക്കുന്ന പ്രയോഗം അവരിൽ (ഹിന്തുക്കളിൽ) നിന്നു കടം വാങ്ങീട്ടുള്ളതാണു' എന്നു മിസ്റ്റർ വീബർ പറഞ്ഞിരിക്കുന്നു. ഈ വിഷയത്തിൽ ബർലിൻ പട്ടണത്തിലെ ഡാക്ടർ ഹീഴ്സ് ബൎഗ്ഗ് എന്ന മഹാൻ ഇങ്ങിനെ പറഞ്ഞിരിക്കുന്നു:-- ' ഇന്ത്യയിലുള്ള ബുദ്ധിശാലികളായ പ്രവൃത്തിക്കാരുടെ സൂത്രങ്ങൾ നമുക്കു മനസ്സിലായപ്പോഴാണു യൂറോപ്പിലെ 'പ്ലാസ്റ്റിക് സർജറി' അല്ലെങ്കിൽ അംഗനവീകരണം എന്ന ശസ്ത്രവിദ്യാഭാഗം മുഴുവൻ ഇപ്പോഴത്തെ നിലയിൽ ഒരു പരിഷ്കൃതരീതിയിലായത്. അതു കൂടാതെ, ജീവികളുടെ തോലെടുത്തു മറ്റു ജീവികളിൽ വെച്ചുകെട്ടുന്നതും കേവലം ഇന്ത്യയിലെ ഒരു സമ്പ്രദായം തന്നെയാണു? അതിന്നു പുറമെ, ഈ ഗ്രന്ഥകാരൻ തന്നെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/194&oldid=155588" എന്ന താളിൽനിന്ന് ശേഖരിച്ചത്