ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൧0] ഇന്ത്യയിലെ ശസ്ത്രവിദ്യ ൧൮൧


ക്കൾ മനുഷ്യശരീരം കീറി പരിചയിക്കുകയും, അതു തങ്ങളുടെ ശിഷ്യർക്കു പഠിപ്പിക്കുകയും പതിവായിരുന്നു. അവർ മനുഷ്യരെ സംബന്ധിച്ച ശരീരവ്യവച്ഛേദശാസ്ത്രവും (Anatomy) ശരീരശാസ്ത്രത്തിന്റെ ഏതാനും ഭാഗവും ധരിച്ചിരുന്നു. ശവം തൊടുന്നതിലും മറ്റുമുള്ള കഠിനവിരോധം നിമിത്തം വളരെ തടസ്ഥമുണ്ടായിട്ടുണ്ടെങ്കിലും, മരിച്ചവരെക്കൊണ്ടു ജീവിച്ചിരിക്കുന്നവർക്കുണ്ടാകുന്ന ഉപയോഗങ്ങളെക്കുറിച്ചു വേദാന്തവിഷയമായും, പൂർണ്ണമായുമുള്ള അഭിപ്രായങ്ങളെ സ്വീകരിച്ചതിന്നുള്ള ബഹുമാനത്തിന്നു ഹിന്തുവേദാന്തികൾ അൎഹന്മാരാണെന്നും, വൈദ്യശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും വെച്ച് ഏറ്റവും പ്രധാനവും അത്യാവശ്യവുമായ 'പ്രാക്ടിക്കൽ അനാറ്റമി' എന്ന ശരീരവ്യവച്ഛേദശാസ്ത്രം അവരാണു ആദ്യമായി ശാസ്ത്രരീതിക്കനുസരിച്ചു പരിഷ്കരിക്കുവാൻ ശ്രമിച്ചു ഫലിപ്പിച്ചവരെന്നും ഡാക്ടർ വൈസ്സ് എന്ന മഹാൻ പറഞ്ഞിരിക്കുന്നു. അതിന്നു പുറമെ അവരുടെ യാഗാദികൎമ്മങ്ങളിൽ ഉപയോഗിച്ചിരുന്ന കോലാട്, കുറിയാട്, കുതിര എന്നിവയുടേയും മറ്റും ശരീരവ്യവച്ഛേദശാസ്ത്രത്തെപ്പറ്റിയും അവർക്ക് അറിവുണ്ടായിരുന്നു എന്നു പറയാതെ കഴികയില്ല. മുൻ കാലങ്ങളിൽ യുദ്ധം ചെയ്തിരുന്നതു ശരം, വാൾ, ഗദ മുതലായ ആയുധങ്ങളെക്കൊണ്ടായിരുന്നുവല്ലൊ. അതു നിമിത്തം എല്ലാ യുദ്ധത്തിലും ശരങ്ങളെ എടുക്കുവാനും, അംഗങ്ങളെ മുറിച്ചു കളകയൊ വെച്ചു കെട്ടുകയോ ചെയ് വാനും, ചോരനിൎത്തുവാനും മറ്റുമായി നല്ലധൈൎയ്യവും വശതയുമുള്ള ശസ്ത്രവൈദ്യന്മാർ ആവശ്യമായിരുന്നു. സുശ്രുതനാകട്ടെ, ശസ്ത്രക്രിയ ചെയ്യുമ്പോൾ മനസ്സിരുത്തേണ്ടതായ എത്ര നിസ്സാരസംഗതികളെക്കുറിച്ചും പറഞ്ഞിട്ടുള്ളതു കൂടാതെ, കുരുകീറുക, വീക്കം, സ്ഫോടം(പൊളുകൻ) ഗ്രന്ഥി, വ്രണം, നാളീവ്രണം ഇവകൾക്കു ചികിത്സിക്കുക, പൊള്ളിക്കുക, ചൂടുവെക്കുമ എന്നീവക ചെയ് വാനുള്ള സമ്പ്രദായം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/196&oldid=155590" എന്ന താളിൽനിന്ന് ശേഖരിച്ചത്