ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧നു൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


വിചാരിക്കത്തക്ക യാതൊരു സങ്കേതശബ്ദങ്ങളും ഇന്ത്യയിലെ വൈദ്യശാസ്ത്രഗ്രന്ഥങ്ങളിലില്ല.

ബർളിൻപട്ടണത്തിലെ ഡാക്ടർ ഹീഴ്സ്ബർഗ്ഗ് എന്ന മഹാൻ തന്റെ ഒരു സാരവത്തായ പ്രസംഗത്തിൽ ചില ശസ്ത്രക്രിയകളെപ്പറ്റി പറയുന്ന കൂട്ടത്തിൽ, ഇന്ത്യക്കാർ മുമ്പു യുക്തിക്കനുസരിച്ചു പല ശസ്ത്രക്രിയകളും പരിചയിച്ചു പ്രവർത്തിച്ചിരുന്നു എന്നും, അതൊന്നും ഗ്രീക്കുകാർക്ക് ഒരിക്കലും മനസ്സിലായിട്ടുണ്ടായിരുന്നില്ലെന്നു മാത്രമല്ല ആവക ചിലതു യൂറോപ്യന്മാരായ നമ്മൾകൂടി ഈ കഴിഞ്ഞ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അവരിൽ (ഹിന്തുക്കളിൽ) നിന്നാണു അത്യാശ്ചര്യത്തോടുകൂടി പഠിച്ചിട്ടുള്ളതെന്നും പ്രസ്താവിച്ചിരിക്കുന്നു. കോണിഗ്സ്ബർഗ്ഗ് സൎവ്വകലാശാലയിലെ ഡിയാസ്സ് എന്ന പണ്ഡിതൻ ഗ്രീക്കുകാരുടെ വൈദ്യശാസ്ത്രത്തിൽ ഹിന്തുവൈദ്യശാസ്ത്രത്തിലെ തത്വങ്ങൾ അന്തർഭവിച്ചിട്ടുണ്ടെന്നു സ്ഫഷ്ടമായി കണ്ടുപിടിച്ചിട്ടുണ്ട്. എല്ലാവിഷയത്തിലും ഗ്രീസ്സിന്റെ പ്രാചിനതയെക്കുറിച്ചു ഘോഷിക്കുന്ന കൂട്ടർതന്നെ വൈദ്യശാസ്ത്രത്തെ സംബന്ധിച്ചെടത്തോളം അപൂർവ്വകല്പനാശക്തിക്കുള്ള മെച്ചം അതിന്നു കൊടുക്കാതിരിക്കുകയും, ഗ്രീക്കുകാർ അവരുടെ വൈദ്യശാസ്ത്രത്തിലുള്ള അറിവിന്ന് ഈജിപ്തുകാർക്ക് കടപ്പെട്ടിരിക്കുന്നു എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നുണ്ട്.

ഈജിപ്ത് അല്ലെങ്കിൽ "മിശ്രം" ഹിന്തുക്കൾ കുടിയേറിപ്പാർത്തതാണെന്നാകുന്നു ആൎയ്യന്മാരുടെ വിശ്വാസം. ഈ വിശ്വാസത്തെ ബലപ്പെടുത്തുവാൻ അവർ വളരെ തെളിവുകളും കൊണ്ടുവരുന്നുണ്ട്. പക്ഷെ അതൊന്നും നമുക്കിവിടെ പ്രതിപാദിക്കേണ്ടുന്ന ആവശ്യമില്ലല്ലൊ. രുദ്രന്റെ ഒരു അവതാരമൂർത്തിയും തന്ത്രദേവതയുമായ 'നീലശിഖണ്ഡി' 'നീലതന്ത്രം' (ഹിന്തുക്കൾക്കറിയാവുന്ന ഗൂഢമായ ഒരു മതസിദ്ധാന്തഭേദം) ആ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/211&oldid=155608" എന്ന താളിൽനിന്ന് ശേഖരിച്ചത്