ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧നു൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


രം ദാനം ചെയ്കയും, ഗ്രീസ്സ് അതു റോമിന്നു കൊടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈജിപ്തിന്നു തന്നെ അതിന്റെ നിയമങ്ങൾ, കലാവിദ്യകൾ, ശാസ്ത്രങ്ങൾ എന്നിവയെല്ലാം ഇന്ത്യയിൽ നിന്നു കിട്ടിയതായിരിക്കണമെന്നു വിശ്വാസം വന്നിട്ടുണ്ട്. ഹിന്തുവൈദ്യശാസ്ത്രത്തിലില്ലാത്ത യാതൊന്നും ഗ്രീക്കുകാരുടെ വൈദ്യശാസ്ത്രത്തിലില്ലെന്നു മാത്രമല്ല, ബഹുശ്രമസിദ്ധമായ ഹിന്തുവൈദ്യശാസ്ത്രത്തിലുള്ളതു പലതും ഈജിപ്തുകാരുടെ ശാസ്ത്രത്തിൽ കാണുന്നില്ലതാനും.

ക്രിസ്താബ്ദത്തിന്റെ ആരംഭകാലത്ത് അറബിക്കച്ചവടക്കാർ ഇന്ത്യയിൽനിന്ന് അനേകം ഔഷധങ്ങളെ കൊണ്ടുപോകയുണ്ടായിട്ടുണ്ടെന്നു മുമ്പേതന്നെ പറഞ്ഞുവെച്ചിട്ടുണ്ടല്ലൊ. എന്നാൽ അറബിക്കാരുടെ വൈദ്യശാസ്ത്രത്തിന്ന് ഇന്ത്യ വളരെ സഹായിച്ചുകൊടുത്തിട്ടുണ്ടെന്നു തെളിയിക്കുവാൻ വളരെ അദ്ധ്വാനിക്കേണ്ടാവശ്യമില്ല. സിറാപ്യൺ എന്ന അറബിവൈദ്യൻ തന്റെ പ്രസിദ്ധപ്പെട്ട വൈദ്യഗ്രന്ഥത്തിൽ പലദിക്കിലും ചരകന്റെ അഭിപ്രായം എടുത്തുപറഞ്ഞിട്ടുണ്ട്. ഈ സിറാപ്യന്റെ ഗ്രന്ഥം പിന്നെ ലാറ്റിൻ ഭാഷയിലേക്കു തർജ്ജമ ചെയ്തിട്ടുള്ളതിൽ ചരകന്നു 'ഷരക ഇൻഡ്യാനസ്സ്' എന്നാണു പേർ പറയപ്പെട്ടിരിക്കുന്നത്. അഫ്ലാറ്റൂൺ[1] എന്ന പേർ പറഞ്ഞാൽ ഇന്ത്യയിൽ അധികം എളുപ്പത്തിൽ മനസ്സിലാകുന്ന അവിസന്നാ എന്ന മഹാൻ ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആളും, ബൊക്കാറയിൽ ഏറ്റവും പ്രസിദ്ധപ്പെട്ട വൈദ്യനുമായിരുന്നു. അദ്ദേഹം തന്റെ കൃതിയിൽ ഇന്ത്യയിലെ ത്രിഫല ഉപയോഗിക്കുന്ന രീതിയെപ്പറ്റി പറയുന്ന കൂട്ടത്തിൽ ചരകന്റെയും മറ്റു ചില ഗ്രന്ഥകാരന്മാരുടേയും അ


  1. ഈ പേർ ഇന്ത്യക്കാരുടെ ഇടയിൽ 'പഠിപ്പുള്ളവൻ' എന്നതിന്റെ പൎയ്യായമായിത്തീർന്നിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/213&oldid=155610" എന്ന താളിൽനിന്ന് ശേഖരിച്ചത്