ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨00 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ആളും, അദ്ദേഹത്തിന്റെ സദസ്സ് 'നവരത്നങ്ങൾ' എന്നു പറയപ്പെടുന്ന ഒമ്പതു പണ്ഡിതന്മാരെക്കൊണ്ടു ശോഭിച്ചതുമായിരുന്നു. ഇവരിൽ ഒരാളുടെ പേർ 'ധൻവന്തരി' എന്നായിരുന്നു. എന്നാൽ വേണ്ടുന്ന യോഗ്യതയെല്ലാം തികഞ്ഞ ഏതു വൈദ്യനും 'ധൻവന്തരി' എന്നു പേർ പറയുമാറുള്ളതുകൊണ്ട് ഈ ഒരു പേരോടുകൂടിത്തന്നെ അനവധി വൈദ്യന്മാരുണ്ടായിട്ടുണ്ടെന്നു കൂടി ഇവിടെ പ്രത്യേകം പ്രസ്താവയോഗ്യമായിരിക്കുന്നു. വിക്രമാദിത്യന്റെ സദസ്സിനെ അലങ്കരിച്ചിരുന്നതായി ഇവിടെ പറയപ്പെട്ട 'രത്നം', നിഘണ്ഡു എന്നു പേരുള്ള ബഹുശ്രമസിദ്ധമായ ഒരു ഭേഷജശാസ്ത്രഗ്രന്ഥത്തിന്റെ കർത്താവാകുന്നു.

എന്നാൽ ക്രിസ്താബ്ദം 977-ൽ ധാരാപുരത്തിൽ വാണിരുന്ന ഭോജരാജാവിന്റെ കാലത്തെപ്പോലെ വിദ്യാവിഷയത്തിൽ സാമാന്യമായും, കവിതയ്ക്കും വൈദ്യശാസ്ത്രത്തിന്നും പ്രത്യേകിച്ചും, അത്ര ധാരാളമായി ഒരു സഹായം ലഭിച്ചിട്ടുള്ള കാലം ഇന്ത്യയിലെ സാഹിത്യത്തിന്റെയും ശാസ്ത്രങ്ങളുടേയും ചരിത്രത്തിൽ വേറെ ഒരിക്കലുമുണ്ടായിട്ടില്ല. അതു ഹിന്തു സാഹിത്യത്തിന്ന് ഒരു സൗവർണ്ണകാലം തന്നെയായിരുന്നു. ആ രാജാവുതന്നെ മഹാവിദ്വാനും, വൈദ്യശാസ്ത്രത്തിൽ ഒരു ഗ്രന്ഥവും മറ്റു ചില കൃതികളും ഉണ്ടാക്കിയ പ്രസിദ്ധപ്പെട്ട ഒരു ഗ്രന്ഥകർത്താവുമായിരുന്നു. ഭോജരാജാവിനെ സംബന്ധിച്ച പല കഥകളും കൂട്ടി എഴുതി ഉണ്ടാക്കിയ ബല്ലാളപണ്ഢിതന്റെ 'ഭോജപ്രബന്ധത്തിൽ' ആ രാജാവിന്ന് ഒരു ശസ്ത്രക്രിയ ചെയ്തിട്ടുള്ളതായി താഴെ പറയുന്ന ഒരു രസമുള്ള കഥകൂടി കാണുന്നുണ്ട്. ഒരിക്കൽ രാജാവിന്ന് അതികലശലായി തലവേദന തുടങ്ങി. അദ്ദേഹം അതിന്നു സകലവൈദ്യപ്രയോഗങ്ങളും നോക്കി. എന്തായിട്ടും യാതൊരു ഫലവും കണ്ടില്ലെന്നല്ല, രാജാവിന്ന് ഇതുകൊണ്ട് അപായം നേരിടുമെന്നുള്ളേടത്തോളമാവുകയും ചെയ്തു. അങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/215&oldid=155612" എന്ന താളിൽനിന്ന് ശേഖരിച്ചത്