ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


എന്നാൽ 'സഞ്ജീവിനി'യോടു തുല്യമായി വല്ല മരുന്നും ആധുനികഭേഷജകല്പത്തിൽ കാണുമോ എന്നു സംശയമാണുതാനും. ഈ 'സഞ്ജീവിനി' എന്ന മരുന്ന്, ഇക്കാലത്തു ചിലപ്പോൾ സംഭവിച്ചു കാണുന്നതും, സമ്മോഹനദ്രവ്യങ്ങൾനിമിത്തം നേരിടുന്നതുമായ മരണങ്ങളുടെ സംഖ്യയെ മുമ്പു വളരെ കുറച്ചിരുന്നു എന്നുള്ളതിന്നു യാതൊരു സംശയവുമില്ല.

മഹമ്മദീയരുടെ രാജ്യഭരണകാലത്തു (ക്രിസ്താബ്ദം1001-മുതൽ 1707വരെ) ഇന്ത്യയിലെ വൈദ്യശാസ്ത്രം ക്രമേണ നശിക്കുവാനുള്ള ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതിന്നുള്ള കാരണം സ്പഷ്ടമാണല്ലൊ. ഏതു കലാവിദ്യയാകട്ടെ അല്ലെങ്കിൽ ശാസ്ത്രമാകട്ടെ അതാതുകാലത്തെ ഗവൎമ്മേണ്ടിന്റെ വേണ്ടതുപോലെയുള്ള സഹായംകൂടാതെ ഒരിക്കലും അഭിവൃദ്ധിയെ പ്രാപിക്കുവാൻ തരമില്ലല്ലൊ. മഹമ്മദീയരാജാക്കന്മാർ ഇന്ത്യ പിടിച്ചടക്കിയപ്പോൾ അവരുടെ ഒന്നിച്ചു 'ഹാക്കിംസ്' എന്നു പറയുന്ന സ്വന്തം വൈദ്യന്മാരെക്കൂടി കൊണ്ടുവന്നു. രാജ്യത്തു മുഴുവനും അന്നു സമാധാനമില്ലാത്ത നിലയായിരുന്നതുകൊണ്ടു ശാസ്ത്രസംബന്ധമായ തത്വാനേഷണങ്ങൾക്കൊന്നും തരമില്ലാതായിതീർന്നു. ഈ ഹാക്കിംവർഗ്ഗക്കാർ കുറെ ഒരു ബുദ്ധിയുള്ള കൂട്ടരായിരുന്നു. അവർ യാതൊരു മടിയും കൂടാതെ ഹിന്തുവൈദ്യശാസ്ത്രത്തിൽ കാണുന്ന ഏറ്റവും ഫലമുള്ളതും, നല്ലതുമായ പല മരുന്നുകളും ഉപയോഗിക്കുകയും, അവരുടെ ഗ്രന്ഥങ്ങളിൽ എടുത്തു ചേർക്കുകയും ചെയ്തു. മഹമ്മദവൈദ്യന്മാർ എഴുതീട്ടുള്ള പ്രധാനഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ, ഷാജിഹാൻ ചക്രവർത്തിയുടെ അംഗവൈദ്യനായിരുന്ന നൂറഡ്ഡിൻ മഹമ്മദ് അബ്ദുള്ളാ ഷിറാസി എന്ന ആൾ ഉണ്ടാക്കിയ 'അൽഫ്ാസൽ' അഡ്വിച്ച്' എന്ന ഗ്രന്ഥം പ്രത്യേകം ഗണിക്കപ്പെടേണ്ടതാണു. ഈ ഗ്രന്ഥത്തിൽ ഇന്ത്യയിലെ അങ്ങാടികളിൽ വിറ്റുവരുന്ന മരുന്നുകളുടെ പേരുകളും ഗുണങ്ങളും പറയപ്പെട്ടിട്ടുണ്ട്. അ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/217&oldid=155614" എന്ന താളിൽനിന്ന് ശേഖരിച്ചത്