ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ങ്ങളെ അധികവും പാശ്ചാത്യപുസ്തകകർത്താക്കന്മാർ ശ്വാസോഛ്വാസപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളായിട്ടാണു ഗണിച്ചിരിക്കുന്നത്. അതുപോലെ പിത്തരോഗങ്ങൾ പ്രായേണ രക്തസഞ്ചാരപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളോടു ശരിയായിരിക്കുന്നു. പിന്നെ, കഫരോഗങ്ങൾ പോഷകപദ്ധതിയെസ്സംബന്ധിച്ച രോഗങ്ങളോടും തുല്യങ്ങളായി കാണുന്നുണ്ട്. ഹിന്തുക്കളുടെ ഇടയിലുള്ള ദേവതോപ്രദ്രവങ്ങൾ ഇംഗ്ലീഷിൽ പറയുന്ന ഹിസ്റ്റീറിയ, എപ്പിലപ്സി, ഡാൻസിങ്ങ് മാനിയാ മുതലായി സംവേദിനീ പദ്ധതിയെസ്സംബന്ധിച്ചുണ്ടാകുന്ന രോഗങ്ങളുടെ നാമാന്തരങ്ങൾ മാത്രമാകുന്നു. ഇനി ഇതിന്നൊക്കെ പുറമെ, ഭേഷജകല്പം, ചിത്സശാസ്ത്രം, ആരോഗ്യരക്ഷാശാസ്ത്രം എന്നീവക വിഷയങ്ങളിൽ ഹിന്തുവൈദ്യശാസ്ത്രം അത്യുൽകൃഷ്ടസ്ഥിതിയിലെത്തീട്ടുണ്ടെന്നും, എന്നാൽ രസതന്ത്രം ശരീരവ്യവച്ഛേദശാസ്ത്രം, ശരീരശാസ്ത്രം, ശസ്ത്രവിദ്യ എന്നിവകളിൽ പാശ്ചാത്യശാസ്ത്രമാണു അധികം ശരിയായും വളരെ ഗുണം കൂടിയതായുമിരിയ്ക്കുന്നതെന്നും പാശ്ചാത്യന്മാരുടെയും പൗരസ്ത്യന്മാരുടേയും ശാസ്ത്രപദ്ധതികൾ രണ്ടും ഒരു പോലെ പഠിക്കുവാനും അവകളിൽ പരിചയിക്കുവാനും ഇടവന്നിട്ടുള്ളവർ സിദ്ധാന്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൈദ്യശസ്ത്രത്തിന്നു ലക്ഷണശാസ്ത്രം, നിദാനം, സാദ്ധ്യാസാദ്ധ്യവിചാരം ഈവക വിഷയങ്ങളിലും, പാശ്ചാത്യശാസ്ത്രത്തിന്ന് അതിലുള്ള 'പെതോളജി' (Pathology) എന്നു പറയുന്നതും, ഓരോ രോഗങ്ങളിൽ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചു പറയുന്നതുമായ ശാസ്ത്രം, രോഗകാരണശാസ്ത്രം (Aetiology)ഇവയിലും പ്രത്യേകം മെച്ചം നടിക്കുവാൻ വകയുണ്ട്. തീക്ഷ്ണങ്ങളായ രോഗങ്ങളിൽ ഇന്ത്യയിലെ മരുന്നുകളേക്കാൾ യൂറോപ്യന്മാരുടെ മരുന്നുകൾക്ക് അധികം ഗുണം കാണുമെന്നും, എന്നാൽ പഴക്കം ചെന്ന രോഗങ്ങളിൽ ഹിന്തുക്കളുടെ മരുന്നുക

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/221&oldid=155619" എന്ന താളിൽനിന്ന് ശേഖരിച്ചത്