ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ

'ആൎയ്യവൈദ്യചരിത്രം' ആപാദചൂഡം നോക്കി ഗുണദോഷങ്ങളെ എഴുതുന്നതിന്ന് അസ്വാസ്ഥ്യത്താലും, പ്രായാധിക്യം കൊണ്ടും ഇപ്പോൾ ബുദ്ധിക്കു ശക്തിയില്ലാതെയിരിക്കുന്നു. കുറച്ചുഭാഗം നോക്കി. അതുകൊണ്ടുതന്നെ ഇത് അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയാൽ ജനങ്ങൾക്കു വളരെ ഉപകാരമായിരിക്കുമെന്നു ഞാൻ തീർച്ചയായി അഭിപ്രായപ്പെടുന്നു.

ഈ വിഷയത്തെപ്പറ്റി ഇവിടെ തോന്നീട്ടുള്ള അഭിപ്രായങ്ങൾ മുഴുവനും ഒരു ഉപന്യാസരൂപേണ എഴുതണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്. ദേഹത്തിന്റെ അസ്വാസ്ഥ്യമാണു തൽക്കാലം ആ ആഗ്രഹത്തെ തടുക്കുന്നത്. ഇപ്പോൾ ഇരിക്കുന്ന സ്ഥിതിയിൽനിന്നും ദേഹത്തിനും മനസ്സിനും അല്പംകൂടി കരുത്തുണ്ടായാൽ ഉടനെ ഉപന്യാസം അയയ്ക്കുന്നതായിരിക്കും.

എന്ന്
അനന്തപുരത്തു രാജരാജവൎമ്മ
മൂത്തകോയിതമ്പുരാൻ.


ഹരിപ്പാട്,
19-12-1080.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/237&oldid=155636" എന്ന താളിൽനിന്ന് ശേഖരിച്ചത്