ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

ല്ലേ ഭൂമി! നീ ഞങ്ങൾക്കു വിശാലങ്ങളും വാസയോഗ്യങ്ങളും ആയ രാജഗൃഹങ്ങൾ തന്നാലും."); മറ്റും ചെയ്തിരുന്നു. ആൎയ്യന്മാർ കണ്ഠാഭരണങ്ങളും കൎണ്ണാലങ്കാരങ്ങളും ധരിച്ചിരുന്നു. ഒരു കുലപതി, യോദ്ധവായിത്തീരുന്നതു തന്റെ പരിശുദ്ധമായ കൃത്യമെന്നു വിചാരിക്കുകയും, സൈനികസമ്പ്രദായത്തെ അഭ്യസിക്കുകയും ചെയ്തിരുന്നു. അവർ ആത്മരക്ഷയ്ക്കുവേണ്ടി ചട്ട കെട്ടിയിരുന്നു. മന്ത്രഗാനത്തിന്നായി സംഗീതജ്ഞമാരെയും ഏൎപ്പെടുത്തിയിരുന്നു. അവർ ആനകളെ പിടിച്ചിണക്കുകയും, അശ്വങ്ങളെ അതിവിചിത്രമായി അലങ്കരിക്കുകയും ചെയ്തിരുന്നു. കൈവേലക്കാരുടെ പ്രവൃത്തികൾക്ക് അവർ ധാരാളം ധനസഹായം ചെയ്തു വന്നു. യജുൎവ്വേദത്തിൽ, ഒരു പരിഷ്കൃത ജനസമുദായം ഉപയോഗിച്ചുവരുന്ന മിക്കവാറും എല്ലാ സാധങ്ങളെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നതു കൂടാതെ, നെയ്ത്തുകാർ, കൊത്തു പണിക്കാർ, ആശാരിമാർ മുതലായ പലതരം കൈവേലക്കാരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ പരിഷ്കൃതരീതിക്കനുസരിച്ചു വസ്ത്രധാരണം ചെയ്തിരുന്നു. ജനസമുദായത്തിൽ അന്ന് അവരെ (സ്ത്രീകളെ) വളരെ വലിയ നിലയിലാണു വെച്ചിരുന്നത്. കൃഷ്ണയജുൎവ്വേദത്തിൽ (i, ൨-൯ ) രാജാക്കന്മാർ, രാജ്ഞികൾ, പ്രധാനസേനാനായകന്മാർ, സാരഥികൾ, പുരാദ്ധ്യക്ഷന്മാർ (മജിസ്ത്രേട്ട്), ഗ്രാമാധികാരികൾ, ഖജാൻജികൾ, നികുതിപിരിക്കുന്നവർ മുതലായി ഒരു പരിഷ്കൃതരാജ്യഭരണത്തിന്നു വേണ്ടുന്ന എല്ലാ ഉദ്യോ ഗസ്ഥന്മാരെക്കുറിച്ചും പറഞ്ഞിരിക്കുന്നു. വാണിജ്യകൃത്യങ്ങളിൽ വേണ്ടുന്നതായ സത്യത്തെക്കുറിച്ച് ഋഗ്വേദത്തിൽ (iii,൬) നിൎദ്ദേശിച്ചിട്ടുണ്ട്. അവിടെത്തന്നെ നല്ല കല്ലുകൾകൊണ്ടു പണിചെയ്യപ്പെട്ട പട്ടണങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇനിയും വേണമെങ്കിൽ ഓരോ ഉദാഹരണങ്ങളെക്കൊണ്ട് ആ വൈദികകാലത്തെ ആൎയ്യന്മാൎക്കു രാജ്യഭരണസമ്പ്രദായത്തിലും യുദ്ധത്തിലും

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/27&oldid=155641" എന്ന താളിൽനിന്ന് ശേഖരിച്ചത്