ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൨ ആൎയ്യവൈദ്യചരിത്രം അദ്ധ്യാ

ക്ഷണത്തിൽ അവിടെനിന്നു പുറപ്പെട്ട് ഇന്ദ്രന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു ഇങ്ങിനെ പറഞ്ഞു:-

"അല്ലേ മഹാപ്രഭോ! മനുഷ്യജാതിയെ ബാധിച്ചുപദ്രവിക്കുന്ന ഭയങ്കരങ്ങളായ രോഗങ്ങൾക്കുള്ള പ്രതിവിധികളെല്ലാം അങ്ങയുടെ സമീപത്തിൽനിന്നു പഠിച്ചുകൊണ്ടുവരുവാൻ ഋഷികളുടെ സദസ്സിൽനിന്നു പ്രതിനിധിയായി തിരഞ്ഞെടുത്ത് അയയ്ക്കപ്പെട്ട ആളാണു ഞാൻ. അതിനാൽ അവിടുന്നു കൃപചെയ്ത് ആയുൎവ്വേദത്തെ എനിക്ക് ഉപദേശിച്ചുതന്നാൽ കൊള്ളാമെന്നു പ്രാൎത്ഥിക്കുന്നു".

ഇന്ദ്രൻ അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തിന്റെ സകലഭാഗങ്ങളും അദ്ദേഹത്തിന്നു പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഭരദ്വാജൻ, അതിന്നുശേഷം, തന്നെ പ്രതിനിധിയാക്കി പറഞ്ഞയച്ച മഹൎഷിമാർക്കു, തനിക്കു കിട്ടിയ ഉപദേശങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞുകൊടുത്തു. ഇങ്ങിനെ ആ ശാസ്ത്രജ്ഞാനംകൊണ്ട് അവൎക്കെല്ലാവൎക്കും പൂൎണ്ണമായ സുഖത്തോടുകൂടി അധികകാലം ജീവിച്ചിരിക്കുവാൻ ഇടവരികയും ചെയ്തു.

ഏതദ്ദേശീയന്മാരാൽ വൈദ്യശാസ്ത്രത്തെസംബന്ധിച്ച എല്ലാ വിഷങ്ങളിലും ഏറ്റവും വലിയ പ്രമാണമായി ഗണിക്കപ്പെട്ടുവരുന്ന ചരകന്റെയും സുശ്രുതന്റെയും ഒരു പ്രസ്താവവുംകൂടി കൂടാതെ ഇന്ത്യയിലെ പ്രാചീനന്മാരായ വൈദ്യഗ്രന്ഥകാരന്മാരുടെ ചരിത്രം ഒരിക്കലും പൂൎണ്ണമാകുന്നതല്ല. ചരകൻ, സകലശാസ്ത്രങ്ങളുടെയും, പ്രത്യേകിച്ചു വൈദ്യശാത്രത്തിന്റെയും, നിധിയെന്ന് ഊഹിക്കപ്പെടുന്ന ആയിരം തലകളോടുകൂടിയ നാഗരാജാവായ ശേഷന്റെ ഒരു അവതാരമാണെന്നു പറയപ്പെടുന്നു. നമ്മുടെ പ്രകൃതത്തോടു വളരെ സംബന്ധമുള്ളതല്ലെങ്കിലും, സൎപ്പങ്ങൾക്ക് ഏതുകാലത്തും ദൈവികമായ ഒരു മാഹാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/37&oldid=155652" എന്ന താളിൽനിന്ന് ശേഖരിച്ചത്