ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൨൩

ത്മ്യം കൊടുത്തിരുന്നതിന്നുപുറമെ, ഏറ്റവും പ്രാചീനമായ കാലം മുതൽക്കേ ഇവകൾ ജ്ഞാനത്തിന്റെയും നിത്യത്വത്തിന്റെയും ലക്ഷണമാണെന്ന് ഈജിപ്തുകാരും, ഗ്രീക്കുകാരും, വേറെയുള്ള പ്രാചീനജനസമുദായങ്ങളും, എന്നുവേണ്ട ഹിന്തുക്കളും അതികലശലായ ഭക്തിയോടുകൂടി വിചാരിച്ചു പോന്നിട്ടുണ്ട് എന്നുള്ള സംഗതികൂടി ഇവിടെ പ്രസ്താവിക്കട്ടെ. "ഗ്രീസ്സിലെ വൈദ്യശാസ്ത്രദേവതയായ എസ്ക ലാ പ്യസ്സിന്ന് സൎപ്പങ്ങൾ വളരെ പ്രധാനപ്പെട്ടവയായിരുന്നു. എന്തുകൊണ്ടെന്നാൽ, അവകൾക്കു വ്രണവിരോപണങ്ങളായ ഔഷധങ്ങളെ കണ്ടുപിടിക്കുന്നതിന്ന് ഒരു പ്രത്യേകസാമൎത്ഥ്യമുള്ളതായി വിചാരിക്കപ്പെട്ടിരുന്നു" (ഡാക്ടർ സ്മിത്ത്). സൎപ്പം ജ്ഞാനത്തിന്റെയും നിത്യത്ത്വത്തിന്റെയും ലക്ഷണമായിരുന്നതിനാൽ, ഈജീപ്തിലെ സന്യാസിമാർ തങ്ങൾ "സൎപ്പദൈവത്തിന്റെ സന്താനങ്ങ"ളെന്നു പറഞ്ഞുവന്നിരുന്നു. ക്രിസ്തുവിന്നു രണ്ടായിരം കൊല്ലങ്ങൾക്കുമുമ്പു സൎപ്പാരാധന, ജൂതന്മാരുടെ ഇടയിലും നടപ്പായിരുന്നു. ശ്രാവണമാസത്തിലെ അഞ്ചാദിവസം (ഇതു വൎഷക്കാലത്തിന്നുള്ളിൽ പെടും) സൎപ്പങ്ങൾക്കു വളരെ മുഖ്യമായിട്ടുള്ളതാണെന്നാണു ഇന്നും ഹിന്തുക്കൾ വിചാരിച്ചുപോരുന്നത്. അന്ന് ഓരോ കുടുംബത്തിലെ മൂത്ത സ്ത്രീകൾ ഒരു ജീവനുള്ള സൎപ്പത്തെയൊ അതല്ലെങ്കിൽ അതിന്റെ പ്രതിമയേയോ പൂജിക്കുന്നത് പതിവാണു. എന്തെന്നാൽ, ത്വഗ്ദോഷം, നേത്രരോഗം, സന്തതിഉണ്ടാവായ്ക, മുതലായതു സംഭവിക്കുന്നതു പൂൎവ്വജന്മങ്ങളിലൊ, ഈ ജന്മത്തിൽ തന്നെയൊ സൎപ്പങ്ങളെ കൊന്നവൎക്ക് ആ പാപത്തിന്നു കിട്ടുന്ന ശിക്ഷയാണെന്നും, അതിന്നു സൎപ്പാരാധനയല്ലാതെ മറ്റു യാതൊരു പ്രതിവിധിയും ഇല്ലെന്നും ആണു സാധാരണയായുള്ള വിശ്വാസം. വിദ്വൽശ്രേഷ്ഠനായ വിശുദ്ധമുനിയുടെ പുത്രനായ ചരകൻ ജീവിച്ചിരുന്നതു വൈദികകാലത്തായിരുന്നു. അദ്ദേ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/38&oldid=155653" എന്ന താളിൽനിന്ന് ശേഖരിച്ചത്