ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

നവുമുണ്ട്. വാഗ്ഭടന്റെ വാക്യരീതി വളരെ ശുദ്ധിയുള്ളതും, അൎത്ഥപുഷ്ടിയോടുകൂടിയതും, (സംക്ഷിപ്തം) ആണെന്നു മാത്രമല്ല, പൂൎവ്വന്മാരുടെ ഗ്രന്ഥങ്ങളിലുള്ള ക്ലിഷ്ടങ്ങളായ പല ഭാഗങ്ങളും അദ്ദേഹം നല്ലവണ്ണം വെളിവാക്കി പറഞ്ഞിട്ടുമുണ്ട്. കലിദ്വാപരകൃതയുഗങ്ങളിൽ ക്രമേണ വഗ്ഭടൻ, സുശ്രുതൻ, ആത്രേയൻ എന്നിവരായിരുന്നു വൈദ്യശാസ്ത്രത്തിൽ ഏറ്റവും വലിയ പ്രമാണമായിരുന്നതെന്ന് ഒരു പ്രസിദ്ധശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. ഹിന്തുവൈദ്യശാസ്ത്രവിദ്യാൎത്ഥികളുടെ ഇടയിൽ ഈ മൂന്നുഗ്രന്ഥകാരന്മാരെയും കൂടി 'വൃദ്ധത്രയീ' എന്നാണു പറഞ്ഞുവരുമാറുള്ളത്.

നമ്മുടെ കാലത്തോടു കുറേക്കൂടി അടുത്തുവരുമ്പോൾ, ഹിന്തുശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ വിഷയങ്ങളിലും ഗ്രന്ഥങ്ങൾ എഴുതീട്ടുള്ള മാധവൻ അല്ലെങ്കിൽ മാധവാചാൎയ്യർ എന്ന് ആളുടെ പേർ നാം കാണുന്നതാണു. ഇദ്ദേഹം, തെക്കൻ ഇന്ത്യയിൽ ഇപ്പോൾ 'ഗോൾക്കൊണ്ടാ' എന്നു വിളിക്കപ്പെടുന്ന കിഷിന്ധാരാജ്യത്തിൽ ജനിച്ചവനും, ൧൨-ാം നൂറ്റാണ്ടിൽ വിജയനഗരത്തിൽ വാണിരുന്ന വീരബുക്കരാജാവിന്റെ മന്ത്രിയും ആയിരുന്നു. ഈ ആചാൎയ്യൻ ഋഗ്വേദഭാഷ്യത്തിന്റെ കൎത്താവായ സായണാചാൎയ്യരുടെ സഹോദരനായിരുന്നു എന്നുമാത്രമല്ല, ആ ഗ്രന്ഥത്തിലേക്ക് ഇദ്ദേഹവും എഴിതുക്കൊടുത്തിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. ഹിന്തുതത്വശാസ്ത്രത്തിൽ പെടുന്ന ആറു സമ്പ്രദായങ്ങളെയും വിവരിക്കുന്ന 'സൎവ്വദൎശനസംഗ്രഹം', ചതുൎവേദങ്ങളുടെ ടീകയായ 'മാധവവേദാൎത്ഥപ്രകാശം' എന്നീ രണ്ടു ഗ്രന്ഥങ്ങൾക്കു പുറമെ, വേദാന്തത്തിൽ 'പഞ്ചദശി', വ്യാകരണത്തിൽ 'മാധവവൃത്തി, വൈദ്യശാസ്ത്രത്തിൽ 'മാധവനിദാനം', ജ്യോതിഷത്തിൽ 'കാലമാധവം', ഹിന്തുനിയമശാസ്ത്രത്തിൽ 'വ്യവഹാരമാധവം', ബ്രാഹ്മണരുടെ നടവടിക്രമങ്ങളിൽ 'ആ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/41&oldid=155657" എന്ന താളിൽനിന്ന് ശേഖരിച്ചത്