ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഈ ഭാവമിശ്രൻ കാശിരാജ്യക്കാരനായിരുന്നു. അവിടെ അദ്ദേഹത്തിന്നു നാനൂറിൽ കുറയാതെ ശിഷ്യന്മാരുണ്ടായിരുന്നു എന്നാണു പറഞ്ഞുവരുന്നത്.

ദാമോദരപുത്രനായ ശാൎങ്ഗധരനായിരുന്നു പിന്നെ ഇന്ത്യയിലുണ്ടായിട്ടുള്ള പ്രസിദ്ധവൈദ്യൻ. അദ്ദേഹം തന്റെ സ്വന്തം പേരടയാളമുള്ള ഒരു ഗ്രന്ഥം (ശാൎങ്ഗധരസംഹിത) എഴുതീട്ടുണ്ട്. ഈ കൃതി ഇരുപത്തഞ്ചുഭാഗങ്ങളായി[1] വിഭജിക്കപ്പെട്ടതും, പടിഞ്ഞാറനിന്ത്യയിൽ ധാരാളം പ്രചാരമുള്ളതുമാകുന്നു. മാണിക്യഭട്ടന്റെ മകനായ മോരേശ്വഭട്ടന്റെ (ക്രിസ്താബ്ദം ൧൬൨൭) "വൈദ്യാമൃതം", ലോലിംബരാജന്റെ (ക്രി. അ. ൧൬൩൩) "വൈദ്യജീവനം", കേശവപുത്രനായ ബോപദേവന്റെ "ബോപദേവശതകം", ഹസ്മിസ്തരിയുടെ (ക്രി. അ. ൧൬൭0). "വൈദ്യവല്ലഭം", ചക്രദത്തന്റെ "ചികിത്സാസംഗ്രഹം", വൈദ്യപതിയുടെ "ചിത്സാഞ്ജനം", മുതലായി വേറെ ചില്ലറ കൃതികളും സാധാരണയായി നാട്ടുവൈദ്യന്മാർ നോക്കിവരുമാറുള്ള ഗ്രന്ഥങ്ങളാണു.


മൂന്നാം അദ്ധ്യായം

'സൃഷ്ടി'യെകുറിച്ചുള്ള ഹൈന്ദവസിദ്ധാന്തം


പ്രപഞ്ചത്തെക്കുറിച്ചുള്ള യഥാൎത്ഥജ്ഞാനത്തേയും, സംസാരദു:ഖത്തിൽ നിന്നൊഴിഞ്ഞു മോക്ഷപ്രാപ്തിക്കുള്ള മാൎഗ്ഗത്തേയും


  1. "ശാർങ്ഗധരസംഹിത"യിൽ വേറെവിധത്തിലും വിഷയവിഭാഗം ചെയ്തു കാണുന്നുണ്ട്. ഇവിടെ ചില പുസ്തകങ്ങളിൽ, 'പൂൎവ്വഖണ്ഡം'. 'മദ്ധ്യമഖണ്ഡം', 'ഉത്തരഖണ്ഡം', ഇങ്ങിനെ മൂന്നു ഖണ്ഡങ്ങളും, അവയിൽ ക്രമേണ ഏഴു, പന്ത്രണ്ടു, പതിമൂന്നു ഇങ്ങിനെ ആകെക്കൂടി മുപ്പത്തിരണ്ടു അദ്ധ്യായങ്ങളും ഉള്ളതായിക്കാണുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/45&oldid=155661" എന്ന താളിൽനിന്ന് ശേഖരിച്ചത്