ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ii


ല്ലാതെ ചിത്രമെഴുതുവാൻ നിവൃത്തിയില്ലല്ലൊ. ഏതായാലും പ്രാചീനങ്ങളും ആർവ്വാചീനങ്ങളുമായ മിക്ക വൈദ്യ പുസ്തകങ്ങളും ഇയ്യിടയിൽ ബങ്കാളികളും ബോമ്പെക്കാരും മറ്റും പരിശോധിച്ച് അതാതിന്ന് അവസ്ഥാനുസരണം ഓരോ വിശേഷപ്പെട്ട പ്രസ്താവനയോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുള്ളതിനാൽ ആവക പുസ്തകങ്ങൾ കുറേ നോക്കിയാൽ ഏതാനും വിവരങ്ങൾ കിട്ടുമെന്നും, എന്നാൽ പണി തുടങ്ങാമെന്നും നിശ്ചയിച്ച് അതിന്നായി ശ്രമിച്ചുതുടങ്ങി. അങ്ങിനെ ഇരിക്കുമ്പോളാണു വടക്ക് ഒരു രാജാവായ താക്കോർ സാഹിബ്ബ് എന്ന മഹയോഗ്യൻ ഇതേ വിഷയത്തിൽ തന്നെ "ആര്യവൈദ്യശാസ്ത്രത്തിന്റെ ഒരു ചുരുക്കമായ ചരിത്രം" (A Short History of the Aryan Medical Science) എന്നു പേരായി ഇംഗ്ലീഷിൽ ഒരു പുസ്തകം വരുത്തി വായിച്ചപ്പോൾ എനിക്കുണ്ടായ കൃതാർത്ഥതക്ക് അവസാനമില്ല. ഇതിനെ അടിസ്ഥാന പ്പെടുത്തി സ്വല്പം ചില ഭേദഗതിയോടുകൂടി ഒരു പുസ്തകം എഴുതിയാൽ സമാജക്കാരുടെ ഉദ്ദേശ്യം നടക്കുമെന്ന് തോന്നുകയും, താമസിയാതെ ഈ പുസ്തകം എഴുതിത്തുടങ്ങുകയും ചെയ്തു.

ഇത് ഏകദേശം 1078 ഒടുവിലാണു. പിന്നെ ഞങ്ങളുടെ "ധന്വന്തരി" എന്ന വൈദ്യമാസിക തുടങ്ങുവാനും വളരെ താമസമുണ്ടായില്ല. അതിൽ എനിക്ക് മാനേജ്മെന്റിന്നു പുറമെ ലേഖനങ്ങളുടെ ഭാരം കൂടി കുറെ വഹിക്കേണ്ടിവന്നതിനാൽ എല്ലാ തവണയും വല്ലതും ചിലതു ഞാനും എഴുതേണ്ടതായി വന്നു. അപ്പോൾ ഞാൻ എഴുതിവന്നിരുന്ന ഈ വൈദ്യശാസ്ത്ര ചരിത്രം അതാതു ലക്കത്തിൽ ഫോറമായി പ്രസിദ്ധപ്പെടുത്താമെന്ന് നിശ്ചയിക്കുകയും, അങ്ങിനെ ഒന്നിലധികം സംവത്സരത്തിനുള്ളിൽ ഇത് ഒരു പുസ്തകമായിത്തീരുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/5&oldid=155666" എന്ന താളിൽനിന്ന് ശേഖരിച്ചത്