ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ർ] ആൎത്തവകാലത്തെചൎയ്യ ർ൩

ച്ചുകൊണ്ട് കുട്ടിയുടെ മേൽ കുറച്ചു വെള്ളം തളിക്കും. ആ സമയത്തെല്ലാം മാതാവോ ഉപമാതാവോ (ധാത്രി) അവളുടെ കൈ വലത്തെ മുലമേൽ വെച്ചുകൊണ്ടിരിക്കുകയും ചെയ്യും. മന്ത്രം ഇങ്ങിനെയാകുന്നു:--

ചത്വാരസ്സാഗരാസ്തുഭ്യം സ്തനയൊഃ ക്ഷീരവാഹിണഃ

ഭവന്തു സുഭഗെ! നിത്യും ബാലസ്യ ബലവൃദ്ധയെ
പയൊമൃതരസം പീത്വാ കുമാരസ്തെ ശുഭാനനേ!
ദീൎഗ്ഘമാ യുരവാപ്നോതു ദേവാഃ പ്രാശ്യാമൃതം യഥാ.

പിന്നെ കുട്ടിയെ അമ്മ മടിയിലെടുത്തു തല വടക്കോട്ടാക്കി മെല്ലെ ലാളിച്ചുംകൊണ്ട് കിടത്തുന്നു. മേല്പറഞ്ഞപ്രകാരം കുറച്ചു പാൽ ആദ്യം കറന്നു കളയാതിരുന്നാൽ കുട്ടിക്കു ഛൎദ്ദി, കുര, ഏക്കം, ചുമ എന്നിവയുണ്ടാകുമെന്നു സുശ്രുതൻ പറഞ്ഞിരിക്കുന്നു. അമ്മയുടെ മുലയിൽ പാലില്ലാതിരിക്കുകയും, ഒരു പോറ്റമ്മയെ കിട്ടുവാൻ പ്രയാസമായി വരികയും ചെയ്യുമ്പോൾ കുട്ടിക്കു പശുവിൻപാലോ ആട്ടിൻപാലോ കൊടുത്തുവളൎത്തണം. കുട്ടിയെ എപ്പോഴും വളരെ സാവധാനത്തിൽതന്നേ എടുക്കുവാൻ പാടുള്ളൂ. ഉറക്കത്തിൽ വല്ലതും ഉപദ്രവിക്കുകയോ, അതിന്നു മനസ്സില്ലാത്തപ്പോൾ പിടിച്ചുറക്കുകയൊ, ഒരിക്കലും ചെയ്കയുമരുത്. എണ്ണതേച്ചു കുളിപ്പിക്കുക, തേച്ചുകഴുകിക്കുക, കണ്ണെഴുതിക്കുക (അഞ്ജനം), മൃദുവായ വസ്ത്രം ധരിപ്പിക്കുക ഇവയെല്ലാം കുട്ടികൾക്ക് എപ്പോഴും വളരെ നല്ലതാണു. അമ്മയുടെ മുലപ്പാൽ ഗുരുത്വമേറിയതോ, ഉഷ്ണമോ, അമ്ലമോ, സ്വല്പമോ, ലവണരസമോ, അല്ലെങ്കിൽ സ്നിഗ്ദ്ധമോ ആയിരിക്കാം. ഇതിൽ ഒടുക്കം പറഞ്ഞതാണു ഏറ്റവും നല്ലത്. അതു കുട്ടിക്കു ശക്തിയും, ആരോഗ്യവും, സൗന്ദൎയ്യവുമുണ്ടാക്കിത്തീൎക്കുന്നതാണു. മറ്റുള്ള ഏതുതരം പാലും കുട്ടിക്ക് അപായകരവും, പലേ രോഗങ്ങളേയുമുണ്ടാക്കിത്തീൎക്കുന്നതുമാണു. പാലുകുറഞ്ഞ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/58&oldid=155675" എന്ന താളിൽനിന്ന് ശേഖരിച്ചത്