ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൫] ആരോഗ്യരക്ഷാശാസ്ത്രതത്വങ്ങൾ ർ൭

ഗണിച്ചിരിക്കുന്നത്. രോഗങ്ങളെയെല്ലാം ഇങ്ങിനെ നാലാക്കി തരം തിരിച്ചിരിക്കുന്നു.

൧. ആഗന്തുകം (യദൃച്ഛയാ സംഭവിക്കുന്നത്)--വീഴ്ച, മുറിമുതലായത്.

൨. ശരീരം (ശരീരത്തിൽനിന്നുതന്നെ ഉണ്ടാകുന്നത്)--തലയിൽക്കുത്തു, പനി, അതിസാരം, കുര മുതലായത്.

൩. മാനസം (മനസ്സിൽനിന്നുണ്ടാകുന്നത്)--ഭ്രാന്തു, ഭയം,വ്യസനം മുതലായത്.

ർ. സ്വാഭാവികം (പ്രകൃതിസിദ്ധമായത്)--ദാഹം, വിശപ്പ്, ഉറക്കം മുതലായത്.

തക്കതായ പ്രതിവിധികളെക്കൊണ്ട് ഇവകളിൽനിന്നു പൂൎണ്ണമായ സ്വാതന്ത്ര്യം സിദ്ധിക്കുകയത്രേ വൈദ്യശാസ്ത്രത്തിന്റെ പരമോദ്ദേശ്യം. രോഗം വന്നു പിടിപെട്ടശേഷം പിന്നെ അതു ചികിത്സിച്ചു മാറ്റുന്നതിനേക്കാൾ ഉത്തമമായിട്ടുള്ളത്, അതു വരാതേകണ്ടു സൂക്ഷിക്കുകതന്നെയാണു എന്നാകുന്നു ഹിന്തുക്കളുടെ അഭിപ്രായം. അതുപ്രകാരം കൊല്ലംതോറും അനുഷ്ഠിക്കേണ്ടതായ ചൎയ്യയ്ക്കു ചില നിയമങ്ങൾ വേണമെന്നും അവരുടെ വൈദ്യഗ്രന്ഥങ്ങളിൽ ബലമായി പറഞ്ഞിട്ടുണ്ട്. ഈ വിധികൾ ആരോഗ്യരക്ഷാശാസ്ത്രത്തെക്കുറിച്ചു ഹിന്തുക്കൾ എന്താണു മനസ്സിലാക്കീട്ടുള്ളതെന്നു പരിശോധിക്കുവാൻ നമുക്കു കഴിവുണ്ടാക്കിത്തരുന്നതിനാൽ, അവയുടെ ഒരു സംക്ഷിപ്തമായ വിവരണത്തിന്നായി ഇനി ഇതിൽ കുറെഭാഗം ഒഴിച്ചിടുന്നതും ആവശ്യമായിരിക്കുമല്ലൊ.



അഞ്ചാം അദ്ധ്യായം

ഹിന്തുക്കൾ മനസ്സിലാക്കിയ പ്രകാരമുള്ള ആരോഗ്യരക്ഷാ ശാസ്ത്രതത്വങ്ങൾ


ഒരുവൻ പാൎത്തുവരുന്നതായ രാജ്യത്തിന്റെ സ്വഭാവങ്ങളെല്ലാം മനസ്സിലാക്കിയിരിക്കുന്നത് അത്യാവശ്യമാണെന്നുള്ള സം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/62&oldid=155680" എന്ന താളിൽനിന്ന് ശേഖരിച്ചത്