ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൨ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഫം സ്രവിക്കുക, വേദനയോടുകൂടി കണ്ണീരൊലിച്ചുകൊണ്ടിരിക്കുക എന്നീവക ഉപദ്രവങ്ങളെ മാറ്റുന്നതിന്നു പുറമെ, കണ്ണുകൾക്കു ശോഭയും, വെളിച്ചമോ, കാറ്റോ തട്ടിയാൽ സഹിക്കുവാനുള്ള ശക്തിയും ഉണ്ടാക്കിത്തീൎക്കുകകൂടി ചെയ്യും. ക്ഷീണിച്ചവനോ, പനിയുള്ളവനോ, ഉറക്കമൊഴിച്ചവനോ, അല്ലെങ്കിൽ ഭക്ഷണംകഴിച്ചിരിക്കുന്നവനോ അഞ്ജനമെഴുതുവാൻ പാടുള്ളതല്ല. നഖങ്ങൾ, മീശ, തലമുടി ഇവകൾ വെടിപ്പായും, അതാതിന്റെ സ്ഥാനത്തു ഭംഗിയായും വെച്ചിരിക്കുന്നതുകൂടാതെ, അയ്യഞ്ചു ദിവസം കൂടുമ്പോൾ മുറിച്ചു നന്നാക്കുകയും വേണ്ടതാണു. തലമുടി ചീന്തണം; കൂടക്കൂട കണ്ണാടിനോക്കുകയും വേണ്ടതാണു. അതുനിമിത്തം നിറം നന്നാകുവാനും, ദീൎഗ്ഘായുസ്സു കിട്ടേണ്ടതിന്നും മാൎഗ്ഗമുണ്ടാവും.മൂക്കിലുള്ള രോമങ്ങൾ ഒരിക്കലും പറിക്കരുത്. അങ്ങിനെ ചെയ്താൽ കണ്ണിന്നു കാഴ്ചക്കുറവുണ്ടായിത്തീരുന്നതാണു. ദിവസേന ശരിയായി വ്യായാമം ചെയ്യണം. അതിനാൽ ശരീരത്തിന്നു കനക്കുറവും പ്രവൃത്തിക്കു സാമൎത്ഥ്യവും ഉണ്ടാകും; അംഗങ്ങൾക്കു വേണ്ടുന്ന പുഷ്ടിയുണ്ടായിരിക്കും; ഏതുവിധത്തിലുള്ള ആഹാരവും, ക്ഷണത്തിൽ ദഹിത്തക്കവണ്ണം ജഠരാഗ്നിക്കു ശക്തിവൎദ്ധിക്കുകയും ഹെയ്യും. ശാരീരമായ വ്യായാമം ശീലിക്കുന്നതു മന്ദഗതിയെ കളയുവാൻ ഏറ്റവും നല്ല മാൎഗ്ഗമാണു. ധാരാളം സ്നിഗ്ദ്ധതയുള്ള ഭക്ഷണം ശീലിക്കുന്നവൎക്ക് അത്(ശാരീരമായ വ്യായാമം) എല്ലായ്പോഴും ഗുണകരമായിട്ടുള്ളതാണു. അതു വസന്തകാലത്താണു ഏറ്റവും ആരോഗ്യാവഹമായിട്ടുള്ളത്. ഭക്ഷണം കഴിച്ചിട്ടോ അല്ലെങ്കിൽ മൈഥുനത്തിന്നുശേഷമോ വ്യായാമം ചെയ്യുന്നതു ദോഷകരമാണു. ഏക്കം, ക്ഷയം, ഹൃദ്രോഗം എന്നീരോഗങ്ങളുള്ളവൎക്ക് അതു തീരെ നിഷിദ്ധമാകുന്നു. അതിവ്യായാമം ആൎക്കും ഹിതമല്ല. അകത്തിരുന്നിട്ടും പുറത്തുപോയിട്ടും ശീലിക്കാവുന്നതായി അനേകവിധ വ്യായാമങ്ങളുണ്ട്. എന്നാൽ ഹി

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/67&oldid=155685" എന്ന താളിൽനിന്ന് ശേഖരിച്ചത്