ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
iv


വായനക്കാരുടെ-പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ-സൗകര്യത്തിന്നുവേണ്ടി ആര്യവൈദ്യ ശാസ്ത്രത്തിൽ പറയുന്ന മിക്ക യന്ത്രശസ്ത്രങ്ങളുടെയും ബ്ളോക്കുകൾ കൂടി ഇതിൽ ചേർത്തിട്ടുണ്ട്. എന്നാൽ ഈ ബ്ളോക്കുകൾ ഇത്രയും ഭംഗിയായി കിട്ടുവാൻ സാധിച്ചത് മ.രാ.രാ. അമ്പാടി നാരായണപൊതുവാൾ അവർകളുടെയും, മതിരാശി മെഡിക്കൽ കോളേജിൽ പഠിക്കുന്ന (ഇപ്പോൾ ചിങ്കൽ പെട്ട ദുൎഗ്ഗുണ പരിഹാര പാഠശാലാസൂപ്രണ്ടായിരിക്കുന്ന ഡാക്ടർ) പി. കൃഷ്ണവാരിയർ അവർകളുടെയും സഹായം കൊണ്ടാണെന്നും ഇവിടെ സന്തോഷ പൂർവ്വം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

ഇതു ഞാൻ സമാജക്കാരുടെ ആവശ്യം പ്രമാണിച്ച് എഴുതിയതാകയാൽ വൈദ്യ വിദ്യാർത്ഥികൾക്ക് ഇതുകൊണ്ട് ഗുണമുണ്ടാകുന്നപക്ഷം ഈ പ്രയത്നം സഫലമായി എന്നാണു എന്റെ വിശ്വാസം.

ഈ പുസ്തകം എഴുതുമ്പോൾ വൈദ്യഭാഗങ്ങളിൽ എനിക്കു നേരിടുന്ന സംശയങ്ങളെല്ലാം അതാതു സമയം തീർത്തുതന്ന് എന്നെ സഹായിച്ചിട്ടുള്ള ജ്യേഷ്ടൻ പി.എസ്സ്. വാരിയർ അവർകൾക്കും, എന്റെ അപേക്ഷപ്രകാരം ഇതിന്നു സാരവത്തായ ഒരു അവതാരിക എഴുതിത്തന്ന പുന്നശ്ശേരി നമ്പി നീലകണ്ഠശൎമ്മാവ് അവർകൾക്കും കൂടി എന്റെ വന്ദനം പറഞ്ഞ് ഈ പുസ്തകം ഞാൻ കേരളീയമഹാജനങ്ങളുടെ മുമ്പാകെ ഇതാ സമർപ്പിച്ചു കൊള്ളുന്നു.

പി.വി.കൃഷ്ണവാരിയർ


"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/7&oldid=155688" എന്ന താളിൽനിന്ന് ശേഖരിച്ചത്