ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ക്കലും മുഷിഞ്ഞ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിക്കപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, അതുനിമിത്തം ശരീരത്തിന്ന് അസഹ്യതയും, ത്വഗ്രോഗങ്ങളും ഉണ്ടാവാനിടയുണ്ടെന്നു മാത്രമല്ല, കാണുന്നവൎക്കു വളരെ ഹീനനാണെന്നു തോന്നുകയും ചെയ്യും. ഒരുവൻ തന്റെ ഇഷ്ടത്തിന്നും കഴിവിന്നും അനുസരിച്ചു പുഷ്പങ്ങളും ആഭരണങ്ങളും ധരിക്കേണ്ടതാകുന്നു. സൗരഭ്യമുള്ള പുഷ്പങ്ങളും പല്ലവങ്ങളും ധരിച്ചാൽ ശരീരത്തിന്നു ശോഭയുണ്ടാവുകയും, കാമവികാരം വർദ്ധിക്കുകയും, ദുർദ്ദേവതകൾ നീങ്ങുകയും ചെയ്യുന്നതാണു. സ്വൎണ്ണം മാഹാത്മ്യമുള്ളതും, മംഗലകരവും, സുഖപ്രദവുമാകുന്നു. രത്നങ്ങൾ 'കരിങ്കണ്ണു' കൊണ്ടുള്ള ദോഷങ്ങളേയും, ഗ്രഹപ്പിഴയേയും നിവാരണം ചെയ്യുന്നതു കൂടാതെ, ദുസ്സ്വപ്നങ്ങളെയും ദുർവിചാരങ്ങളെയും നീക്കുന്നതുമാണു. ദേഹശുദ്ധി വരുത്തിയശേഷം ഭക്ഷണത്തിന്നുമുമ്പ് ഈശ്വരസ്മരണയ്ക്കായി കുറച്ചുസമയം ചിലവിടുന്നതുകൂടി വേണ്ടതാണെന്നു ചരകൻ പറഞ്ഞിരിക്കുന്നു.

ഒരാൾ ദിവസേന രണ്ടു പ്രാവശ്യം ഭക്ഷണം കഴിക്കണം. രാവിലെ ഒമ്പതുമണിമുതൽ പന്ത്രണ്ടുമണിക്കുള്ളിലും വൈകുന്നേരം ഏഴു മണി മുതൽ പത്തുമണിക്കുള്ളിലുമാണു ഭക്ഷണം കഴിക്കേണ്ടത്. ആഹാരം, നീഹാരം, മൈഥുനം ഇവയെല്ലാം എപ്പോഴും ഗുപ്തസ്ഥലത്തു വെച്ചേ ചെയ് വാൻ പാടുള്ളൂ എന്നു വിധിയുള്ളതിനാൽ പരസ്യമായ സ്ഥലത്തുവെച്ച് ഒരിക്കലും ഭക്ഷിക്കരുത്. വൈദ്യശാസ്ത്രപ്രകാരം നോക്കുമ്പോൾ ഒരു സ്വർണ്ണപ്പാത്രത്തിലാക്കീട്ടാണു ഭക്ഷണം കഴിക്കേണ്ടത്. അങ്ങിനെ ചെയ്യുന്നത് കണ്ണിന്ന് ഏറ്റവും ഹിതമാണെന്നും ഊഹിക്കപ്പെട്ടിരിക്കുന്നു. വെള്ളിപ്പാത്രത്തിലെടുത്തു ഭക്ഷിക്കുന്നതു യകൃത്തിന്റെ കൃത്യങ്ങൾ നേരെ നടക്കുവാൻ നല്ലതാണു. തുത്തനാകപ്പാത്രത്തിലാക്കി കഴിച്ചാൽ രുചിയും ബു

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/71&oldid=155690" എന്ന താളിൽനിന്ന് ശേഖരിച്ചത്