ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


തെങ്കിലും ഒരു സന്തതിയുണ്ടായിരിക്കണമെന്നാണു അവൎക്കുള്ള വിധി. "പുത്"=നരകം; "ത്രാ"=രക്ഷിക്കുക എന്നീ ശബ്ദങ്ങളിൽനിന്നുണ്ടായ പുത്രശബ്ദത്തിന്റെ താല്പൎയ്യം പിതൃക്കളെ നരകത്തിൽനിന്നു മോചിക്കുന്നവൻ എന്നാകുന്നു. ഒരുവന്ന് ഒരു കുട്ടി, പ്രത്യേകിച്ചും ആൺകുട്ടി, ഇല്ലാതിരിക്കുന്ന കാലത്തോളം അവന്റെ പിതൃക്കൾക്കു നരകത്തിൽതന്നെ കിടക്കേണ്ടിവരുമെന്നാണു സാധാരണയായിട്ടുള്ള വിശ്വാസം. ഒരു പുത്രനുണ്ടാകാതെ മരിച്ചുപോകുന്ന ഒരുത്തന്ന് ഒരിക്കലും മുക്തി ലഭിക്കുന്നതല്ല. അതുകൊണ്ട് ഹിന്തുക്കളുടെ ഇടയിൽ വിവാഹം സാമുദായികമായ ഒരു കരാറല്ലാതെ മതസംബന്ധമായ ഒരു കൃത്യമായിട്ടാണു വെച്ചിരിക്കുന്നത്. അവരെ സംബന്ധിച്ചേടത്തോളം, ഒരു പുത്രനുണ്ടാവുക എന്നുവെച്ചാൽ അവരുടെ പിതൃക്കൾക്കുള്ള ഒരു കടം വീടുക എന്നുള്ള അർത്ഥമാകുന്നു. ഒരു കുട്ടി ഉണ്ടാകാതിരിക്കുന്നതു വിവാഹത്തിന്റെ പരമാർത്ഥമായ ഉദ്ദേശ്യം ഫലിക്കാതിരിക്കുന്നതിന്നു തുല്യമാകയാൽ, ഒരുത്തനും "അപുത്രൻ" എന്ന പേർ കേൾക്കുവാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ഭാൎയ്യാഭൎത്താക്കന്മാർ തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ടൊ, അല്ലെങ്കിൽ അവരിൽ ആൎക്കെങ്കിലും ഗർഭോല്പാദനത്തിന്നുള്ള അംഗങ്ങൾക്കു വല്ല തരാറുമുള്ളതുകൊണ്ടൊ സഫലമായ ഒരു ഗർഭോല്പാദനത്തിന്നു കഴിവുണ്ടായില്ലെന്നു വരാം. എന്നാൽ ഈ വക തരക്കേടുകളുടെ നിവൃത്തിക്കായി, ക്രിസ്താബ്ദത്തിന്റെ ആരംഭകാലത്തു "കാമസൂത്രങ്ങൾ" എന്നു പ്രസിദ്ധമായറിയപ്പെടുന്ന ഗ്രന്ഥം നിൎമ്മിച്ച വാത്സ്യായന മഹർഷി ചില പ്രതിവിധികളെല്ലാം പറഞ്ഞിട്ടുണ്ട്. ഇതേവിഷയത്തിൽ തന്നേക്കാൾ പ്രാചീനന്മാരായ ഏഴു ഗ്രന്ഥകാരന്മാരുടെ കൃതികളെക്കുറിച്ച് ഇദ്ദേഹം തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിച്ചു പറഞ്ഞിരിക്കുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യനായ കൊക്കോകൻ കുറേക്കൂടി അധികം

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/81&oldid=155701" എന്ന താളിൽനിന്ന് ശേഖരിച്ചത്