ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


സിക--ആഭരണങ്ങളെക്കൊണ്ട് അലങ്കരിക്കുകയും, കൺപോളകളുടെ വക്കുകളിൽ മഷിയെഴുതുകയും, സീമന്തരേഖയിൽ സിന്ദൂരം ഇടുകയും, സാധാരണ സുഗന്ധദ്രവ്യങ്ങൾ കൂട്ടി മുറുക്കുകയും വേണ്ടതാണു. ഭാൎയ്യയും ഭൎത്താവും രണ്ടാളും വളരെ സന്തോഷത്തോടുകൂടിയിരിക്കണം. രണ്ടാളുടേയും മുഖത്തു വല്ല അസഹ്യതയുടേയോ വ്യസനത്തിന്റേയോ ലാഞ്ഛനകൂടി ഉണ്ടായിരിക്കരുത്. പിന്നെ ഭാൎയ്യ, തന്റെ പ്രാണവല്ലഭന്റെ കാൽ കഴുകിക്കുകയും, മേലൊക്കെ നല്ല പരിമളമുള്ള ചൂൎണ്ണങ്ങളിട്ടു മെല്ലെ തിരുമ്മുകയും, മുമ്പിൽ വെച്ചു സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുകയും വേണം. ജാതിക്ക, കുങ്കുമം, വാതാമഫലം, കസ്തൂരി ഇവകളിട്ടു കുറുക്കിയ പാൽ പഞ്ചസാരയുംചേൎത്ത് അവൾ അദ്ദേഹത്തിന്റെ മുമ്പിൽ കുടിക്കുവാനായി വെച്ചുകൊടുക്കുകയും, ആയാൾ കുടിച്ചതിന്നു ശേഷമുള്ളതു താൻ കുടിക്കുകയും, ചെയ്യേണ്ടതാണു. അവൾ പിന്നെ ചെയ്യേണ്ടതു താംബൂലവും, പാക്കും, മറ്റു സുഗന്ധദ്രവ്യങ്ങൾ വെറ്റിലയിൽ പൊതിഞ്ഞിട്ട് അതും കൂടി ഭൎത്താവിന്നു കൊടുക്കുകയാണു. അതിന്നുശേഷം അവൾ തന്റെ ഭൎത്താവിനെ ഈശ്വരനെപ്പോലെ വിചാരിച്ചു കാക്കൽ വീണു നമസ്കരിക്കയും, തന്റെ കുടുംബത്തിൽ മുമ്പുണ്ടായിട്ടുള്ള യോഗ്യന്മാരായ പുരുഷന്മാരുടേയൊ യോദ്ധാവിന്റേയൊ. അതല്ലെങ്കിൽ ഒരു പുണ്യപുരുഷന്റേയൊ, പേരുകൾ സ്മരിക്കുകയും ചെയ്തുകൊള്ളണം. ഭൎത്താവും ഈശ്വരസ്മരണ ചെയ്തു തനിക്കു നല്ലൊരു പുത്രനുണ്ടാകുവാൻ പ്രാൎത്ഥിക്കേണ്ടതാണു[1] അതിൽ പിന്നെ ആയാൾ ത


  1. ഈ പറഞ്ഞതിൽനിന്നെല്ലാം, ഉല്പാദനസമയത്തു മാതാപിതാക്കന്മാരുടെ മനോവൃത്തിക്കുള്ള സ്ഥിതിഭേദങ്ങൾ അവൎക്കുണ്ടാകുന്ന സന്തതിയുടെ ഗുണദോഷങ്ങൾക്കു കാരണമായിത്തീരുമെന്നു ഹിന്തുക്കൾ വിശ്വസിക്കുന്നുണ്ടെന്നും, മറ്റു രാജ്യക്കാർ ഇപ്പോൾ മാത്രം ശ്രദ്ധവെക്കുവാൻ തുടങ്ങീട്ടുള്ള "ജനിറ്റോളജി" (ആരോഗ്യവും സൗന്ദൎയ്യവുമുള്ള കുട്ടികളുണ്ടാകുന്നതിന്നുള്ള ശാസ്ത്രം) അവർ അനവധികാലം മുമ്പുതന്നെ അംഗീകരിച്ചു പോന്നിട്ടുണ്ടെന്നും തെളിയുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/85&oldid=155705" എന്ന താളിൽനിന്ന് ശേഖരിച്ചത്