ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ഹേമന്തിലെ ചൎയ്യകളെല്ലാം ശിശിരത്തിൽ വിധിച്ചിട്ടുള്ളവതന്നെയാണു. അതുകൊണ്ട് അവയെ വീണ്ടും ഇവിടെ എടുത്തുപറയേണ്ടതില്ലല്ലൊ.

ഈ പറഞ്ഞ ചൎയ്യകളെല്ലാം, ഇന്ത്യയിൽ വിദേശീയന്മാരുടെ ആക്രമങ്ങളും ആഭ്യന്തരകലഹങ്ങളും നിമിത്തം ഹിന്തുക്കളുടെ സമുദായവൃത്തികൾക്കൊ രാജാധികാരത്തിന്നൊ ചില മാറ്റങ്ങൾ വന്നുപോയിട്ടുണ്ടെങ്കിലും അവർ ഇന്നും വിടാതെ പിടിച്ചിരിക്കുന്നതും, അവരെ ഒന്നായി ബന്ധിച്ചു നിൎത്തുന്നതും ആയ ഹിന്തുമതത്തിന്ന് അനുസരിച്ചുള്ളവയും, അതിനാൽ പൂൎണ്ണമായി അനുവദിക്കപ്പെട്ടിരിക്കുന്നവയും ആകുന്നു. ഇത്ര അധികം പ്രതികൂലശക്തികളെ തടുത്തുനിന്നതായ മറ്റു ഒരു ജനസമുദായത്തെക്കുറിച്ചും ചരിത്രത്തിൽ പ്രസ്താവിച്ചിട്ടില്ല. ക്രിസ്താബ്ദത്തിന്നും 800 കൊല്ലങ്ങൾക്കുമുമ്പ് ഇന്ത്യയെക്കുറിച്ച് എഴുതിയിരിക്കുന്ന മഗാസ്തനീസ്സോ, അല്ലെങ്കിൽ ക്രിസ്താബ്ദം 7-ാം നൂറ്റാണ്ടിൽ തനിക്ക് ഇന്ത്യയിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ഹ്യുയന്ഥ്സാങ്ങ് എന്ന ചീനരാജ്യത്തെ തീർത്ഥയാത്രക്കാരനൊ അവരുടെ ശവകുടീരങ്ങളിൽ നിന്ന് എഴുനേൽക്കുകയും, ഈ രാജ്യത്തെ വീണ്ടും സന്ദർശിക്കുകയും ചെയ്യുന്നതായാൽ ഹിന്തുക്കളുടെ നിയമങ്ങൾ, ആചാരങ്ങൾ, ദിനചൎയ്യകൾ ഇവയെക്കുറിച്ച് അവൎക്ക് ആദ്യം ഉണ്ടായിട്ടുള്ള അഭിപ്രായങ്ങളിൽ വല്ലതുമൊന്നു മാറ്റേണ്ടിവരുമെന്നു തോന്നുന്നില്ല. അതുകൊണ്ട്, ഹിന്തുക്കളുടെ നടവടിക്കുവേണ്ടി നിയമിച്ചിട്ടുള്ള അനേകം ആചാരങ്ങളും, ആരോഗ്യത്തെ നിലനിൎത്തുവാനുള്ള ചൎയ്യകളും, കാലത്തിന്റെ ഉദ്ധ്വംസങ്ങളാൽ തീരെ നശിപ്പിക്കപ്പെടുവാനോ അല്ലെങ്കിൽ അടിയിളക്കിത്തിൎക്കുവാനൊ കഴിയാത്തവിധം അത്ര ഉറപ്പോടുകൂടിയ അസ്തിവാരത്തിന്മേലാണു സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്നു നല്ലവണ്ണം തെളിയുന്നുണ്ടെല്ലൊ. ദിവസംതോറും,

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/91&oldid=155712" എന്ന താളിൽനിന്ന് ശേഖരിച്ചത്