ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൪ ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ


ണ്ടായിരിക്കുന്നതുമാണു.

കഫപ്രകൃതിക്കാർക്കു വിശേഷമായ നിറവും, കറുത്തുനീണ്ട തലമുടിയും, വിസ്തീർണ്ണമായ മാറിടവും ഉണ്ടായിരിക്കും; കഷായകടുതിക്തങ്ങളും ഉഷ്ണങ്ങളുമായ ആഹാരങ്ങളായിരിക്കും അവർ അധികം ഇഷ്ടപ്പെടുന്നത്. അവൎക്കു ശരീരശക്തി, സഹനശീലം, സത്യനിഷ്ഠ, ഔദാൎയ്യം, ഭക്തി, ബുദ്ധി, ദീൎഘദൎശത്വം എന്നീവക ഗുണങ്ങളുണ്ടായിരിക്കും. അവർ സംഗീതത്തിലും മറ്റും വളരെ താല്പൎയ്യമുള്ളവരും, കാമികളുമായിരിക്കുന്നതുകൂടാതെ, വ്യായാമശീലന്മാരും, സ്നേഹബന്ധത്തിന്നുറപ്പുള്ളവരുമായിരിക്കുകയും ചെയ്യും. താമരപ്പൂക്കളും പക്ഷികളും നിറഞ്ഞ നദികളേയോ, മറ്റു ജലാശയങ്ങളേയോ ആയിരിക്കും അവർ സ്വപ്നം കാണുന്നത്. ഇവരുടെ പ്രകൃതിക്കു ഗരുഡൻ, അരയന്നം, സിംഹം, കുതിര, കാള എന്നിവയുടെ സ്വഭാവത്തോട് ഏകദേശം സാമ്യമുണ്ടായിരിക്കുകയും ചെയ്യും.

വാതം കോപിക്കുന്നത് അധികവും ഉപവാസം, ജാഗരണം, ചാട്ടം, അതിവ്യായാമം, അമിതമായ മൈഥുനം എന്നിവയാലാകുന്നു. അത്യുഷ്ണമായോ കടുതീക്ഷ്ണമായോ ഉള്ള ആഹാരത്താലും, ലഹരിയുണ്ടാക്കുന്ന പാനീയങ്ങളാലും, ക്രോധത്താലും, അധികമായ സംയോഗത്താലും പിത്തം വർദ്ധിക്കുന്നു. കഫം കോപിക്കുന്നത് ഉറക്കമില്ലായ്ക, പകലുറക്കം, രുചിയില്ലാതിരിക്കുമ്പോളുള്ള ഭക്ഷണം എന്നീവകയാലുമാകുന്നു.

മേൽവിവരിച്ച മൂന്നു "ദോഷങ്ങൾ" കൂടാതെ ശരീരത്തെ ധരിക്കുന്നവയും, 'ധാതുക്കൾ' എന്നു വിളിക്കപ്പെടുന്നവയുമായ ഏഴു സാരാംശങ്ങൾകൂടി നമുടെ ദേഹത്തിലുണ്ടെന്നുസിദ്ധാന്തിക്കപ്പെട്ടിരിക്കുന്നു. അവകൾ രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നിവയാണു. പ്രീണനം, ജീവനം, ലേപം, സ്നേഹം, ധാരണം, പൂരണം,

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/99&oldid=155720" എന്ന താളിൽനിന്ന് ശേഖരിച്ചത്