ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അതിലെന്തൊരു ഭേദമെന്നുള്ളതു
മതിയുള്ളവർ ചിന്തിച്ചു നോക്കണം
സ്വപ്നത്തിലൊരു ഭൂപനായീടുന്നു
കല്പനകളുമൊക്കെ നടത്തുന്നു
ഉല്പലാക്ഷിമാരോടുമൊരുമിച്ചു
തല്പമേറിയിരുന്നു രമിക്കുന്നു.
ശത്രുരാജ്യത്തെ വെട്ടിപ്പിടിച്ചോരോ
ശസ്ത്രപാണികൾ വന്നു വണങ്ങുന്നു
സാർവ്വഭൗമനെന്നുള്ള കീർത്തിയോ-
ടേറെക്കാലം സുഖിച്ചു വസിക്കുമ്പോൾ.
മിത്രഭേദം വരുത്തിയോരോ വഴി
ശത്രുക്കൾ വന്നടുത്തു വശമായി
ചിത്രമെന്നേ പറയാവു തന്നുടെ
പുത്രൻ കൂടെച്ചതിപ്പാനൊരുമ്പെട്ടു.
രണത്തിനായ് നൃപോത്തമനോർക്കുമ്പോൾ
പണത്തിനായ്മറിഞ്ഞു പോയെല്ലാരും
കണക്കല്ലിതെന്നോർത്തു നരേന്ദ്രനും
പിണക്കത്തിനായ് പിന്നെ മിതിർന്നില്ല.
എന്തു ചെയ്യേണ്ടു ഞാനിന്നെന്നുള്ളൊരു
ചിന്ത കൊണ്ടവൻ ഭ്രാന്തനായേറ്റവും
നാടും വീടുമുപേക്ഷിച്ചു രാത്രിയിൽ
കാടു നോക്കിപ്പതുക്കെപ്പുറപ്പെട്ടു.
പേടിച്ചീടുന്നു പിന്നെയും പിന്നെയും
കൂടിച്ചേർന്നു ചതിച്ച ജനത്തിനെ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/11&oldid=155723" എന്ന താളിൽനിന്ന് ശേഖരിച്ചത്