ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
സൂക്ഷ്മദേഹമിതെന്നു പറയുന്നു
സൂക്ഷ്മദർശികളായ മഹത്തുക്കൾ
സർവവ്യാപ്തനെന്നാകിലുമാത്മാവു
സർവ്വത്രാനുഭവയോഗ്യനല്ലഹോ.
ലിംഗദേഹാംശമായൊരു ബുദ്ധിയിൽ
ഭംഗിയോടവലംബിക്കും സാക്ഷിയായ്
അതുകൊണ്ടാത്മസംഭവേ ലിംഗമായ്
ഇന്ദ്രിയാഗമ്യത്ത്വംകൊണ്ടു സൂക്ഷ്മമായ്
ഈശ്വരേച്ഛയാ പഞ്ചീകരണത്താൽ
സ്ഥൂലപഞ്ചമഹാഭൂതകാര്യമാം.
അന്നത്തിന്റെ രസപരിണാമമാം
ശുക്ലരക്തവികാരസ്വരൂപമായ്
ഹസ്തമസ്തകസംയുതമായിതും
സ്ഥൂലമായ ശരീരമെന്നോതുന്നു
സ്ഥൂലഭൂതങ്ങളിൽ നിന്നുണ്ടാകയാൽ
സ്ഥൂലത്വവും ജരാരോഗാദികളാൽ
ശീര്യമാണത്വം കൊണ്ടിത്തടിക്കിപ്പോൾ
ചേരുമത്ര ശരീരമെന്നുള്ളതും.
വഹ്നികൊണ്ടു സുതാദികളും ജ്ഞാന-
വഹ്നികൊണ്ടു മുമുക്ഷു ജനങ്ങളും
ഇശ്ശരീരങ്ങൾ മൂന്നിനേയുന്ദഹി-
പ്പിക്കയാൽ ദേഹമെന്നും പറയുന്നു.
ഇവറ്റിനുള്ള ജന്മമരണവും
ക്ഷുത്പിപാസയും ശോകമോഹങ്ങളും
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/22&oldid=155735" എന്ന താളിൽനിന്ന് ശേഖരിച്ചത്