ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കല്പിതങ്ങളാം വർണ്ണാശ്രമങ്ങളോ-
ടൊത്തിരിക്കുന്ന സ്ഥൂലദേഹങ്ങളിൽ
സ്വാത്മബുദ്ധിയുണ്ടാകയാൽ ചെയ്യുന്നു
കാൽക്ഷണമിളയ്ക്കാതെ കർമ്മങ്ങളെ
തത്ഫലങ്ങളെ നന്നായ് ഭുജിക്കുന്നു
സ്വർഗ്ഗമിശ്രനാകങ്ങളിൽ ചേർന്നു.
ദുർഭഗമായ ഗർഭനിവാസാദി
കൂടെക്കൂടെ ലഭിക്കുന്നു ജീവന്മാർ
യോനിയന്ത്രപ്രപീഡനമാദിയായ്
ബാല്യയൗവ്വനവാർദ്ധക്യാവസ്ഥയിൽ
അസ്വതന്ത്രവും കാമാദികൊണ്ടുള്ള
പാരവശ്യവും ശക്തിക്ഷയാദിയും
മരണത്തിലേ സന്ധിബന്ധങ്ങളും
മർമ്മങ്ങളുമശേഷവും ഭേദിക്കും.
പ്രാണവായു തടഞ്ഞുമുടനുടൻ
ക്ഷീണഭാവേന കണ്ണു മിഴിക്കയും
ഊക്കുപാരമതുനേരമൂർദ്ധ്വനും
മൂക്കുതപ്പിടും മെല്ലെക്കരങ്ങളാൽ
എന്നു വേണ്ടാ വിവിധ ദുഃഖങ്ങളാൽ
അന്നന്നിങ്ങനെ ബാദ്ധ്യമാനന്മാരായ്
ആത്മജ്ഞാനം വരുവോളം ഖേദിക്കും
ആത്മാവെന്നു നിനയ്ക്കയാൽ ദേഹത്തെ
ഇപ്രകാരം ജഗദദ്ധ്യാരോപത്തെ
ചിത്പ്രകാശജഗത്തിങ്കൽ ചൊല്ലിനേൻ
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/28&oldid=155741" എന്ന താളിൽനിന്ന് ശേഖരിച്ചത്