ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അങ്ങനെയുള്ള ജന്തുക്കളിൽവച്ചി-
ട്ടങ്ങൊരുത്തനനേകജന്മങ്ങളാൽ
ചെയ്തിട്ടുള്ളൊരു പുണ്യകർമ്മങ്ങളാ-
ലൊന്നെന്നാലും ഘുണാക്ഷരന്യായേന
ജന്യമാകയാലീശ്വരാജ്ഞാവശാൽ
ശ്രുതിസ്മൃത്യുക്തപുണ്യകർമ്മങ്ങളിൽ
മതിയുണ്ടാമതുകൊണ്ടനന്തരം
സജ്ജനങ്ങളിൽ ഭക്തിയുണ്ടാകുമ്പോൾ
അവർചൊല്ലീടും മാർഗ്ഗത്തിൻ ധർമ്മത്തെ
ഈശ്വരാർപ്പണരൂപേണ ചെയ്യുമ്പോൾ
തന്മാഹാത്മ്യത്താലന്തഃകരണവും
ശുദ്ധമായീടുമന്നേരമാദരാൽ
സൽക്കഥാശ്രവണാദികൾകൊണ്ടുടൻ
വിജ്ഞാതമാകും സംസാരദോഷവും.
അന്നേരത്തു പരമപുരുഷാർത്ഥ-
മാകും മോക്ഷത്തിലിച്ഛയുണ്ടായ്‌വരും
സാധനങ്ങളെ നാലിനേയുമങ്ങു
സമ്പാദിച്ചുംകൊണ്ടപ്പുരുഷോത്തമൻ.
മോക്ഷസൗഖ്യപ്രദനാം പരബ്രഹ്മ-
സാക്ഷാത്ക്കാരത്തോടുംകൂടി സർവദാ
പ്രക്ഷീണാശേഷദോഷവാനായ് പ്രാണി-
വർഗ്ഗങ്ങളിൽ കരുണയോടും കൂടി
സർവദാ ശ്രുതിമസ്തകവാക്യത്തെ
ശ്രവണംചെയ്തനുഭവരൂപനായ്
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/30&oldid=155743" എന്ന താളിൽനിന്ന് ശേഖരിച്ചത്