ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ഇത്ഥമഭ്യസനപ്രതിബന്ധമാം
- അപരോക്ഷാത്മവിജ്ഞാനമന്നേരം
- വിജ്ഞാനത്താലസംഭാവനാദിക-
- ളോടും കൂടീടുമജ്ഞാനം നഷ്ടമാം.
- അന്നേരത്താത്മാവിങ്കലാ(നാ)ത്മാവെ-
- ന്നഭിമാനിച്ചീടുന്നൊരഹംകാരം
- ബന്ധമോക്ഷങ്ങൾക്കാശ്രയനാമവൻ
- വന്ധ്യാപുത്രനെപ്പോലെ നശിച്ചീടും.
- തന്നിഷ്ടങ്ങളായുള്ളൊരു കർമ്മങ്ങൾ
- സഞ്ചിതാഗാമിരൂപങ്ങളന്നേരം
- ബഹുജന്മനിമിത്തങ്ങളെങ്കിലും
- ക്ഷണമാത്രം കൊണ്ടൊക്കെ നശിച്ചുപോം.
- ഭൂതഭാവനനായ ഭഗവാനും
- ഗീതതന്നിലിതുതന്നെ സ്പഷ്ടമായ്
- ഭൂതദ്രോഹത്തിൽ ഭീതവാനായൊരു
- ശ്വേതവാഹനനോടരുൾചെയ്തതും.
- ലോകാനുഗ്രഹഹേതുവായ് ജ്ഞാനികൾ
- ദേഹാദികളാൽ ചെയ്യുന്നു കർമ്മങ്ങൾ
- പ്രാരബ്ധക്ഷയത്തോളമതെന്നിയേ
- ജ്ഞാനികൾക്കില്ലഹംകാരനാശത്താൽ.
- ദധിതന്നിലങ്ങൊന്നായ്‌വസിക്കുന്ന
- നവനീതം കടഞ്ഞെടുത്തമ്പോടെ
- പിന്നെയുമദ്ദധിതന്നിലിട്ടാലും
- ഭിന്നമായ്ത്തന്നെ വർത്തിക്കുമായതും
- അവിവേകദശയിലതുപോലെ
- മിത്ഥ്യാതാദാത്മ്യംതന്നെ നിമിത്തമായ്