ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലോകസൃഷ്ടിയിൽ ദേഹാദിയുക്തനായ്
ജീവനായ്ത്തന്നെ മുക്തനാകുന്നല്ലോ.
ജീവന്മുക്തിയെ സംരക്ഷണം ചെയ്‌വാൻ
ഏവം ശീലിച്ചീടേണം സമാധിയും
സവികല്പകംതന്നെ രണ്ടായീടും
ദൃശ്യാനുവിദ്ധം ശബ്ദാനുവിദ്ധവും.
ഇപ്രകാരം ത്രിവിധസമാധിയും
ബാഹ്യാഭ്യന്തരഭേദത്താലാറാകും
ആറുമിപ്പോൾ ക്രമത്താലെ ചൊല്ലുന്നേൻ
ഏറെ വിസ്തരിക്കാതെ ചുരുക്കത്തിൽ
മുമ്പിത്തന്നെ ഗുരുവരനോതിയ
വേദാന്തശ്രവണത്താൽ പരമാർത്ഥം
ശ്രദ്ധ മാത്രത്താൽ സാമാന്യമായറി-
ഞ്ഞത്ര പിന്നെ സ്വബുദ്ധികൊണ്ടേറ്റവും
യുക്തിപൂർവമായുള്ള വിചാരമാം
മനനമതും നന്നായ്ക്കഴിഞ്ഞുടൻ
ദേഹത്തുങ്കലഹമെന്നുമീവക
വിപരീതമതികളെ വർജ്ജിച്ചു.
ദേഹാദിസാക്ഷ്യഹമെന്നും സന്തതം
സജാതീയമതിപ്രവാഹമായ
നിദിദ്ധ്യാസനവും ചെയ്തനന്തരം
സമാദ്ധ്യഭ്യാസംചെയ്ക വഴിപോലെ.
അവിടെപ്പിന്നെ ദൃശ്യാനുവിദ്ധത്തെ
പ്രഥമം പരിശീലിച്ചുകൊള്ളണം
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/41&oldid=155755" എന്ന താളിൽനിന്ന് ശേഖരിച്ചത്