ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഖണ്ഡാനന്ദമാത്രത്തിന്നാധാര-
മാകയാലുള്ള പാരവശ്യംകൊണ്ടും
അഖണ്ഡാദികളേയും മറന്നുടൻ
വൃത്തികൂടാതെ വർത്തിച്ചീടുന്നേരം
ബാഹ്യനിർവികല്പകസമാധിയാം
ഇസ്സമാധിയും നന്നായ് ദൃഢമായാൽ
ബാഹ്യാഭ്യന്തരമെന്നുള്ള ഭേദവും
ചിത്തത്തിനില്ലിതുകൊണ്ടു സർവത്ര
സർവദാ ഭവിക്കുന്നു സമാധിയും
നിർവികല്പാദി ഭേദവിഹീനമായ്
ആത്മാകാരമനാത്മാകാരമെന്നും
രണ്ടുരൂപം മനസ്സിലുണ്ടായതിൽ.
ആത്മാകാരത്തെക്കൊണ്ടുകളയണ-
മനാത്മാകാരഭാഗമെന്നിങ്ങനെ
സർവജ്ഞാത്മമുനീന്ദ്രവചനത്തി-
ന്നിസ്സമാധികളെല്ലാം വിഷയമാം.
ഇപ്രകാരത്തിലുള്ള സമാധികൾ
എപ്പേരും വിട്ടു സ്പഷ്ടതരമായി
‘ദൃഗ്‌ദൃശ്യവിവേക’ത്തിലരുൾചെയ്തു
വിദ്യാരണ്യമുനീന്ദ്രഗുരുക്കളും.
ഏവമുള്ള സമാധികളെക്കൊണ്ട-
ങ്ങാത്മാകാരമാക്കീടുകയാൽ ചിത്തം
അനാത്മാകാരമൊക്കെ നശിക്കുമ്പോൾ
സ്വപ്രകാശമായ് സിദ്ധമായുള്ളൊരു
"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/47&oldid=155761" എന്ന താളിൽനിന്ന് ശേഖരിച്ചത്