ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പ്രസ്താവന
സാഹിത്യസംരംഭമെല്ലാം ശമിച്ച് നിർവാണമായ അഗ്നിപർവതം പോലെ
അടങീയിരിക്കുന്ന ഞൻ ഇപ്പോൾ ഈ "അന്യാപദേശമണിപ്രവാള"തെ നിർമ്മിക്കാൻ ഉദ്യമിച്ചതിനുളള സംഗതിയെ കുറിച്ച് ജിജ്ഞാസ ജനിക്കാവുന്ന
ജനങളൂടെ അറിവിനായി മാത്രമാണ് ഈ പ്രസ്താവനയെ ഇതിൽ ചേർക്കുന്നത്.
ഇതിനു മുൻപിൽ നടന്ന ഭാഷാപോഷിണിസഭായോഗത്തിൽ ഞൻ ചെയ്ത പ്രാരംഭപ്രസംഗത്തിന്റ ഉപക്രമത്തിൽ ശ്രീ നീലകണ്ഡദീക്ഷിതരുടെ "അന്യാപദേശശതക"ത്തിലെ 'കിം പുഷ്ണാസി മൃഗാൻ മൃഗാദനകലാൽ കിം വാ പരം ത്രായസേ'ഇത്യാദി ശ്ലോകത്തെ ഭാഷയാക്കി അയക്കുന്നത് യുക്തമയിരിക്കുമെന്നു വിചാരിച്ച് അപ്രകാരം ചെയ്തു. അപ്പോൾ ഈ സരസമായ ശതകം മുഴുവനും ഭാഷയക്കിയാൽ നന്നായിരിക്കുമല്ലോ എന്നൊരു വിചാരം എന്റെ മനസ്സിൽ അങ്കുരിച്ചു.ഈ "അന്യാപദേശശതക" ത്തിനു നാടുനീങിയ കവികുലശേഖരനായ സ്വാതിതിരു