ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലിയവർ കാണിക്കുന്നതിനെ വകവെക്കാതെ മൂഡധൈര്യത്തോടൂകൂടീ ഇരുന്നതിന്റെ ഫലമാണൂ, ഇതാ കണ്ടുകൊൾക, ജലൗഘമതിൽ മഴ വീണുണ്ടായ ജലപ്രവാഹത്തിൽ, നളിനിതാൻ മഗ്നയായ് താമര തന്നെ മുങ്ങിപ്പോയി. പിന്നെ അതിലിരുന്ന വണ്ടിന്റെ കഥ പറയണമോ? എന്നു താല്പര്യം. ദുരഭിമാനത്തോടെ ഇപ്രകാരമിരുന്നതിന്റെ ഫലമാണു വലിയ വെള്ളപ്പൊക്കത്തിൽ തങ്ങൾ നശിച്ചു എന്നു മാത്രമല്ല തങ്ങളെ താങ്ങിയിരുന്നു താമരയും മുങ്ങിപ്പോയതു. അതുകൊണ്ടു വലിയവർ കാണിക്കുന്നതിനെ ധിക്കരിച്ചു നടന്നുകൂടാ എന്നു താല്പര്യം.

      ഉൽക്രഷ്ടെ വസ്തുനി യേന കേന ചിൽ ത്യക്ത തേന ത
         സ്യ വസ്തുനഃ കാവാ ക്ഷതിഃ? അപിതു സ ഏവ സാ
         രാസാരവിവേകശൂന്യഇത്യവദാതംഭവതീത്യാഹഃ‌-
          
      സന്ത്യക്താ യദി കേതകീ ത്രിഭുവനശ്ശാഘ്യാ പുരദ്രോഹിണാ
      തസ്മിന്നേവ ഹി പയ്യവസ്യതി തതോ വസ്തുഷ്വസാരജ്ഞാ
      കിം വേണിഷു ന താം വഹന്തി സുദുശഃ കിം സാ ന വിക്രയീതേ
      കിം നേമാമുപലാളയന്തി രസികാഃ ക്ഷോണീബ്ഭുജോ മൌലിഭിഃ
     ആരെങ്കിലും നല്ലവസ്തുക്കളെ ധിക്കരിക്കുന്ന പക്ഷം അവയ്ക്കു യാതൊരു ഹാനിയുമില്ല. അവനു നന്മ തിന്മകളെ അറിഞ്ഞുകൂടാ എന്നു വരികയേള്ളൂ എന്നു പറയുന്നു:-
       ശങ്കരൻ വെടികിലിത്ര ഭംഗിക-
          ലരുന്ന കേതകുസുമത്തിനെ-
       ശ്ശങ്കയില്ല ഗുണദോഷബോധ-
          മവനില്ല തെല്ലുമതു സിദ്ധമാം
       മങ്കമാർ മുടിയിൽ വെച്ചിടുന്ന-
          തിനെ വിറ്റിടുന്നു പലരും ശിര-
       സ്സിങ്കലൻപൊടു ധരിച്ചിടുന്നു
          രസികത്വമള്ള ധരണീശരും
"https://ml.wikisource.org/w/index.php?title=താൾ:Anyapadhesha_shathagam_1916.pdf/40&oldid=204437" എന്ന താളിൽനിന്ന് ശേഖരിച്ചത്